മുഖ്യമന്ത്രീ... നിങ്ങള്‍ വെറുമൊരു സിപിഎമ്മുകാരനാവരുത്: വിടി ബല്‍റാം
Jun 20, 2016, 11:50 IST
മലപ്പുറം: (www.kvartha.com 20.06.2016) മുഖ്യമന്ത്രീ...നിങ്ങള്‍ വെറുമൊരു സിപിഎമ്മുകാരനാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് വിടി ബല്‍റാം എം എല്‍ എ. തലശ്ശേരി കുട്ടിമാക്കൂല്‍ വിഷയത്തില്‍ പൊതുസമൂഹത്തോട് താന്‍ നേരിട്ടൊന്നും പറയേണ്ടതില്ലെന്നും അവിടത്തെ ലോക്കല്‍ സബ് ഇന്‍സ്‌പെക്റ്ററോ മറ്റ് പോലീസുകാരോ വിശദീകരിക്കേണ്ട ഗൗരവമേ വിഷയത്തിനുള്ളൂ എന്നുമാണോ ഇപ്പോഴും കേരളത്തിന്റെ മുഖ്യമന്ത്രി കരുതുന്നതെന്നും ബല്‍റാം ചോദിച്ചു.
ബല്‍റാമിന്റെ ഫേസ്ബുക്ക്പോസ്റ്റ്:
മുഖ്യമന്ത്രീ...
നിങ്ങള്‍ പഠിച്ചുകഴിഞ്ഞോ?
ഇനിയെങ്കിലും ആ വാ തുറക്കുമോ?
നിങ്ങള്‍ തുറുങ്കിലടച്ച ഒന്നരവയസ്സുകാരിയുടെ കരച്ചില്‍ നിലച്ചിട്ടില്ല;
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കൂടിയായ നിങ്ങളുടെ പാര്‍ട്ടിയുടെ വനിതാനേതാവ് ചാനല്‍ചര്‍ച്ചയിലൂടെ ഹീനമായി അധിക്ഷേപിച്ചതില്‍ മനംനൊന്ത് ഒരു യുവതി സ്വയം ജീവനൊടുക്കാന്‍ ശ്രമിച്ചിരിക്കുന്നു;
നിങ്ങളുടെ പാര്‍ട്ടിക്കാര്‍ പൊതുഇടങ്ങളിലും സൈബറിടങ്ങളിലും ആ ദളിത് സഹോദരിമാരെ അധിക്ഷേപങ്ങള്‍ കൊണ്ട് കീറിമുറിക്കുന്നു;
മുഖ്യമന്ത്രീ...
നിങ്ങള്‍ കേള്‍ക്കുന്നുണ്ടോ ഇത് വല്ലതും?
നിങ്ങളാണ്,
നിങ്ങളുടെ കീഴിലെ പോലീസാണ്,
നിങ്ങളുടെ സ്വന്തം അനുയായികളാണ്
ഒരു പാവപ്പെട്ട കുടുംബത്തെ ഇല്ലായ്മ ചെയ്യാന്‍ നോക്കുന്നത്.
മുഖ്യമന്ത്രീ...
നിങ്ങള്‍ വെറുമൊരു സിപിഎമ്മുകാരനാവരുത്.

Keywords: Chief Minister, Pinarayi vijayan, LDF, CPM, Congress, MLA, V.T Balram, Facebook, Thalassery, Women, Arrest, Police, Jail, Kannur, Malappuram, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.