സൈബര്‍ സഖാക്കളുടെ തള്ളലും ഫോട്ടോഷോപ്പും പൊളിച്ചടക്കി വിടി ബല്‍റാം

 


മലപ്പുറം: (www.kvartha.com 09.06.2016) സൈബര്‍ സഖാക്കളുടെ തള്ളലും
ഫോട്ടോഷോപ്പും പൊളിച്ചടക്കി വിടി ബല്‍റാം എം എല്‍ എ. തള്ളലിന്റെ കാര്യത്തിൽ ‪#‎MalluModi‬ യുടെ ഭക്ത്കൾ ഒറിജിനലിന്റെ ഭക്ത്‌കളേക്കാൾ ബഹുദൂരം മുന്നേറാനുള്ള സാധ്യതയാണ്‌ കാണുന്നതെന്ന് ബല്‍റാം ഫെയ്ബുക്കില്‍ കുറിച്ചു.

എൽഡിഎഫ്‌ വന്ന് എല്ലാം ശരിയാക്കിത്തുടങ്ങിയതിന്റെ ഭാഗമായി സർക്കാരിന്റെ സപ്ലൈക്കോയുടെ മാവേലി സ്റ്റോറുകളിൽ അഞ്ച്‌ വര്‍ഷത്തിന് ശേഷം സബ്സിഡി നിരക്കില്‍ അവശ്യ സാധനങ്ങള്‍ ലഭിച്ചു തുടങ്ങിയെന്നും ഇതിന് ജനങ്ങള്‍ സര്‍ക്കാരിന് അഭിനന്ദനങ്ങള്‍ അറിയിച്ചു പ്രചരിച്ച പോസ്റ്റിനെയാണ് ബല്‍റാം പോസ്റ്റ്മോര്‍ട്ടം ചെയ്തത്.

ബല്‍റാമിന്‍റെ പോസ്റ്റിന്‍റെ പൂര്‍ണ രൂപം
തള്ളലിന്റെ കാര്യത്തിൽ ‪#‎MalluModi‬ യുടെ ഭക്ത്‌കൾ ഒറിജിനലിന്റെ ഭക്ത്‌കളേക്കാൾ ബഹുദൂരം മുന്നേറാനുള്ള സാധ്യതയാണ്‌ കാണുന്നത്‌. എൽഡിഎഫ്‌ വന്ന് എല്ലാം ശരിയാക്കിത്തുടങ്ങിയതിന്റെ ഭാഗമായി സർക്കാരിന്റെ സപ്ലൈക്കോയുടെ മാവേലി സ്റ്റോറുകളിൽ അഞ്ച്‌ വർഷങ്ങൾക്ക്‌ ശേഷമാണത്രേ ആദ്യമായി സബ്സിഡി നിരക്കിൽ സാധനങ്ങൾ കിട്ടിത്തുടങ്ങിയത്‌.
സൈബര്‍ സഖാക്കളുടെ തള്ളലും ഫോട്ടോഷോപ്പും പൊളിച്ചടക്കി വിടി ബല്‍റാം

സാധനങ്ങൾ വാങ്ങിയതിന്റെ ബില്ലൊക്കെ സഹിതം പരമാവധി വിശ്വാസ്യത പിടിച്ചുപറ്റാൻ നോക്കിക്കൊണ്ടാണ്‌ ഫോട്ടോഷോപ്പ്‌ സൈബർ വാചകമടികൾ.

എന്നാൽ എന്താണ്‌ വസ്തുത എന്ന് പരിശോധിക്കപ്പെടേണ്ടതാണ്‌. ഇപ്പോൾ ലഭിക്കുന്നു എന്ന് പറയുന്ന ഇതേ വിലക്ക്‌ തന്നെയാണ്‌ ഇക്കഴിഞ്ഞ 2016 ജനുവരി ഒന്നാം തീയതി മുതൽ ആറുമാസമായി മാവേലി സ്റ്റോറുകളിൽ സാധനങ്ങൾ ലഭിച്ചുവരുന്നത്‌. സൈബർ സഖാക്കൾക്ക്‌ അറിയില്ലെങ്കിലും ഇക്കാര്യം ഈ നാട്ടിലെ സാധാരണക്കാരായ വീട്ടമ്മമാർക്കും കുടുംബസ്ഥർക്കുമെല്ലാമറിയാം.

എല്ലാ മാസവും ഒന്നാം തീയതി കേരളത്തിലെ രണ്ട്‌ പ്രധാനപത്രങ്ങളിൽ വിലനിലവാരം കൃത്യമായി സൂചിപ്പിച്ചുകൊണ്ടുള്ള പരസ്യം സപ്ലൈക്കോ നൽകാറുണ്ട്‌. ജനുവരി മാസത്തിലേയും ഈ ജൂൺ മാസത്തിലേയും വിലകൾ ഇതോടൊപ്പമുള്ള ചിത്രങ്ങളിൽ നൽകിയിട്ടുണ്ട്‌. വെളിച്ചെണ്ണക്കൊഴികെ ബാക്കി എല്ലാ ഇനങ്ങൾക്കും ജനുവരിയിലെ വിലകൾ തന്നെയാണ്‌ ഇപ്പോഴും മാവേലി സ്റ്റോറുകളിൽ ഉള്ളത്‌.

വെളിച്ചെണ്ണവില ജനുവരിയിലെ 110ൽ നിന്ന് ഫെബ്രുവരിയിൽ 95 ആയും മാർച്ചിൽ 88ആയും കുറച്ചിരുന്നു. അതേ വിലയാണ്‌ ഇപ്പോഴുമുള്ളത്‌.
സൈബര്‍ സഖാക്കളുടെ തള്ളലും ഫോട്ടോഷോപ്പും പൊളിച്ചടക്കി വിടി ബല്‍റാംപുതിയ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സപ്ലൈക്കോക്ക്‌ കൂടുതൽ ധനസഹായം പ്രഖ്യാപിച്ചിരുന്നുവെങ്കിലും അതിന്റെ ഉത്തരവ്‌ പോലും പുറത്തിറങ്ങാൻ സമയമായിക്കാണില്ല. എന്നിട്ടാണ്‌ ഇപ്പോഴേ ഈ വീരവാദം.

ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം നിത്യോപയോഗ പലവ്യഞ്ജനങ്ങൾക്കും പച്ചക്കറികൾക്കും പൊതുമാർക്കറ്റിലുണ്ടായ രൂക്ഷമായ വിലക്കയറ്റത്തെ മറച്ചുപിടിക്കാനുള്ള പാഴ്‌ശ്രമമാണ്‌ സൈബർ സഖാക്കളുടേത്‌.

സൈബര്‍ സഖാക്കളുടെ തള്ളലും ഫോട്ടോഷോപ്പും പൊളിച്ചടക്കി വിടി ബല്‍റാംസപ്ലൈക്കോ സാധനങ്ങൾക്ക്‌ അഞ്ച്‌ വർഷവും ഒരുരൂപയുടെപോലും വിലക്കയറ്റമുണ്ടാവില്ല എന്നാണ്‌ എൽഡിഎഫ്‌ പ്രകടനപത്രികയിലെ വാഗ്ദാനം. അത്‌ പാലിക്കാൻ കഴിഞ്ഞാൽ നല്ലത്‌. ഇതിനായി കൂടുതൽ ബജറ്ററി സഹായം സിവിൽ സപ്ലൈസ്‌ ഡിപ്പാർട്ട്മെന്റിന്‌ അനുവദിക്കുകയാണെങ്കിൽ അതിനും മുൻകൂർ അനുമോദനങ്ങൾ.

എന്നാൽ പൊതുവിപണിയിലെ വിലനിലവാരത്തിൽ അതിന്റെ ഇമ്പാക്റ്റ്‌ എന്താണെന്ന് നോക്കി മാത്രമേ കാര്യങ്ങളുടെ യഥാർത്ഥ ഫലപ്രാപ്തി വിലയിരുത്താൻ കഴിയൂ.
സൈബര്‍ സഖാക്കളുടെ തള്ളലും ഫോട്ടോഷോപ്പും പൊളിച്ചടക്കി വിടി ബല്‍റാം സൈബര്‍ സഖാക്കളുടെ തള്ളലും ഫോട്ടോഷോപ്പും പൊളിച്ചടക്കി വിടി ബല്‍റാംഏതായാലും ഈ സർക്കാരിന്റെ അടുത്ത അറുപത്‌ മാസത്തെ പ്രവർത്തനകാലയളവിൽ എല്ലാ മാസവും ഒന്നാം തീയതി സപ്ലൈക്കോ വിലനിലവാരത്തെക്കുറിച്ചുള്ള പോസ്റ്റുകൾ പ്രതീക്ഷിക്കാം. അതായത്‌ ജനകീയ ഓഡിറ്റിംഗ്‌ തുടരുമെന്നർത്ഥം.




Keywords: V.T Balram, Facebook, Social Network, UDF, Goverment, LDF, Pinarayi vijayan, Congress, CPM,Supplyco, Maveli Store, Malappuram, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia