VT Balram | 'ലേശം ഉളുപ്പ്', കോൺഗ്രസ് - ബിജെപി ധാരണയെന്ന ഗോവിന്ദൻ മാസ്റ്ററുടെ ആരോപണത്തിന് വിമർശനവുമായി വി ടി ബൽറാം
Apr 29, 2024, 21:37 IST
തിരുവന്തപുരം: (KVARTHA) ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വടകരയില്‍ ബിജെപി-കോണ്‍ഗ്രസ് ധാരണയുണ്ടായെന്ന സിപിഎം സംസ്ഥാന സെക്രടറി എം വി ഗോവിന്ദന്‍ മാസ്റ്ററുടെ ആരോപണത്തിന് വിമർശനവുമായി കെപിസിസി വൈസ് പ്രസിഡന്റ് വി ടി ബൽറാം.
ബിജെപി നേതാവുമായി ചർച്ച ചെയ്ത് ഡീൽ ഉറപ്പിച്ച എൽഡിഎഫ് കൺവീനറുടെ കാര്യം ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം പറയുന്നതെന്നായിരുന്നു ബൽറാം ഫേസ്‌ബുകിൽ കുറിച്ചത്.
'ബിജെപി നേതാവുമായി ചർച്ച ചെയ്ത് ഡീൽ ഉറപ്പിച്ച എൽഡിഎഫ് കൺവീനറുടെ കാര്യം ചർച്ച ചെയ്യാൻ ചേർന്ന മീറ്റിംഗിന് ശേഷം നടത്തിയ പത്രസമ്മേളനമാണിത്. ലേശം ഉളുപ്പ്!', എന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.
വടകരയില്‍ ശാഫിയെ ജയിപ്പിച്ചാല്‍ പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കാനാണ് കോണ്‍ഗ്രസുമായി ഉണ്ടാക്കിയ ധാരണയെന്നായിരുന്നു എംവി ഗോവിന്ദന്റെ ആരോപണം. എന്നാല്‍, ഇതിനെയെല്ലാം മറികടന്ന് വടകരയില്‍ എല്‍ഡിഎഫ് വന്‍ വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു.

Keywords: News, News-Malayalam-News, Kerala, Politics, VT Balram criticizes Govindan Master's allegation.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.