വി.എ­സി­നെ­തി­രെ­യു­ള്ള ന­ട­പ­ടി ശാ­സ­ന­യില്‍ ഒ­തു­ങ്ങു­മെ­ന്ന് സൂച­ന

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

വി.എ­സി­നെ­തി­രെ­യു­ള്ള ന­ട­പ­ടി ശാ­സ­ന­യില്‍ ഒ­തു­ങ്ങു­മെ­ന്ന് സൂച­ന
ന്യൂ­ഡല്‍ഹി: വി.എസ് അച്യുതാനന്ദനെതി­രെ­യുള്ള നടപ­ടി­ ശ­ക്തമാ­യ ശാ­സ­ന­യില്‍ ഒ­തു­ങ്ങു­മെ­ന്ന് സൂചന. കേന്ദ്രകമ്മിറ്റിയില്‍ നി­ന്നും അനിശ്ചിതകാലത്തേക്ക് സസ്‌­പെന്റ് ചെ­യ്യ­ണ­മെ­ന്ന് ഔ­ദ്യോഗി­ക വി­ഭാ­ഗം കേന്ദ്രകമ്മി­റ്റി­യിലും പി.ബി­യി­ലും ശക്ത­തമാ­യ ആ­വശ്യം ഉ­ന്ന­യി­ച്ചി­ട്ടുണ്ട്.

ന­ടപ­ടി കാ­ര്യ­ത്തില്‍ വി.എ­സി­ന്റെ വി­ശ­ദീ­കര­ണം കേ­ട്ട ശേഷ­മാ­യി­രിക്കും ന­ട­പ­ടി­യു­ണ്ടാ­കു­ക. കേ­ന്ദ്ര ക­മ്മി­റ്റി­യി­ലെ ചര്‍ച്ച പൂര്‍ത്തി­യാക്കി­യ ശേ­ഷം പി.ബി യോ­ഗം ചേ­രു­ക­യാണ്. അതിനു ശേഷം വീണ്ടും കേന്ദ്രകമ്മിറ്റി ചേരും. രാവിലെ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് വിഎസുമാ­യി ഏ­റെ നേരം കൂടിക്കാഴ്ച ന­ട­ത്തി­യി­രുന്നു.

പൊളിറ്റ് ബ്യൂറോയില്‍ വിശദീകരണം നല്‍കി പുറത്തു വന്ന വിഎസ് അച്യുതാനന്ദന്‍ മാധ്യമങ്ങളുമായി ഒന്നും പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നി­ല്ലെ­ന്ന് വ്യ­ക്ത­മാ­ക്കി. താ­ന്‍ സ്വീ­ക­രിച്ച നിലപാടുകള്‍ സ്വീകരിക്കുമോ നിരാകരിക്കുമോ എ­ന്ന് പാര്‍­ട്ടി സെ­ക്രട്ടറി കാരാട്ട് വിശദീകരിക്കുമെന്നും വിഎ­സ് മ­റുപ­ടി നല്‍കി.

കൂടുതല്‍ പ്രതികരണം ന­ട­ത്താന്‍ അ­ദ്ദേ­ഹം ത­യ്യാ­റാ­യില്ല. പി.ബിയില്‍ വിഎസിനേയും പിണറായി വിജയനേയും ഒന്നിച്ചിരുത്തി പ്രകാശ് കാരാട്ട് ചര്‍ച്ച ന­ട­ത്തി­യി­രുന്നു. വി­എ­സ് നല്‍കിയ വിശദീകരണം പി­ബി വി­ശ­ദ­മായി ചര്‍ച്ച ചെയ്യുകയാ­ണ്.

ഉച്ചയ്ക്കു ശേഷം വീണ്ടും ചേ­രുന്ന കേന്ദ്രക­മ്മി­റ്റി­യാ­യി­രിക്കും ന­ടപ­ടി അം­ഗീ­ക­രി­ക്കുക.

Keywords:  VS will be objurgated, New Delhi, P olitburo
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script