കോട്ടയം: പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ സൂര്യനെല്ലി പെണ്‍കുട്ടിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തി. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടു കൂടി വീട്ടിലെത്തിയ അദ്ദേഹം അരമണിക്കൂറോളം പെണ്‍കുട്ടിക്കും മാതാപിതാക്കള്‍ക്കുമൊപ്പം ചെലവഴിക്കുകയുണ്ടായി.
പെണ്‍കുട്ടിയുടെ പിതാവ് നേത്ര ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്നതിനാല്‍ സുഖവിവരങ്ങള്‍ അന്വേഷിക്കാനായി വന്നതാണെന്ന് വി.എസ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. സൂര്യനെല്ലിക്കേസില്‍ ആവശ്യമെങ്കില്‍ പെണ്‍കുട്ടിയുടെ കുടുംബത്തെ സഹായിക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
പെണ്‍കുട്ടിക്ക് എല്ലാ നിയമസഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നു വി.എസിനൊപ്പമുണ്ടായിരുന്ന സി.പി.എം പ്രാദേശിക നേതാക്കള്‍ പറഞ്ഞു. എന്നാല്‍ കേസിന്റെ വിവരങ്ങളൊന്നും വി.എസ്. സംസാരിച്ചിട്ടില്ലെന്നാണ് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞത്. വി.എസിന്റെ സന്ദര്‍ശനം വളരെയധികം ആശ്വാസകരമായെന്നും തന്റെയും കുടുംബത്തിന്റെയും വിവരങ്ങള്‍ അന്വേഷിക്കാന്‍ വി.എസ് എത്തിയതില്‍ സന്തോഷമുണ്ടെന്നും പെണ്‍കുട്ടിയുടെ പിതാവ് കൂട്ടിച്ചേര്‍ത്തു.

Keywords: Suryanelli, Opposit Leader, Operation, Rest, Girl, House, Visit, V.S Achuthanandan, Kottayam, Parents, Media, Case, Family, CPM, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.