എം എം ലോറന്‍സ് ഭാര്യയെ ഭ്രാന്താശുപത്രിയിലാക്കിയെന്ന് വി എസ്

 


എം എം ലോറന്‍സ് ഭാര്യയെ ഭ്രാന്താശുപത്രിയിലാക്കിയെന്ന് വി എസ്
കൊച്ചി: എം എം ലോറന്‍സിന് വി എസ് അച്യുതാനന്ദന്റെ ചുട്ടമറുപടി. നാലു മക്കളുടെ അമ്മയായ ഭാര്യയെ ഭ്രാന്താശുപത്രിയിലാക്കിയ ആളാണ് ലോറന്‍സെന്ന് വി എസ് പറഞ്ഞു. പുന്നപ്ര സമരത്തില്‍ നിന്ന് ഒളിച്ചോടിയ ആളാണ് താനെന്ന എം എം ലോറന്‍സിനന്റെ വിമര്‍ശനത്തിനായിരുന്നു വി എസ്സിന്റെ മറുപടി.

ഞാന്‍ മുഖ്യമന്ത്രിയായിരിക്കുന്ന കാലത്ത് അമ്മയെ രക്ഷിക്കണം എന്നാവശ്യപ്പെട്ട് ലോറന്‍സിന്റെ രണ്ടാമത്തെ മകള്‍ എനിക്ക് പരാതി നല്‍കിയിരുന്നു. അമ്മയെ രക്ഷിക്കാന്‍ നിരാഹാര സമരം കിടക്കാന്‍ പോകുകയാണ്. താന്‍ മരിച്ചു പോകാതെ നോക്കണമെന്ന് എന്നോട് അപേക്ഷിച്ചു.

മകളുടെ പരാതിയെ തുടര്‍ന്ന് അവരെ ചികിത്സിക്കുന്ന ഡോക്ടറെ വിളിച്ച് താന്‍ വിവരങ്ങള്‍ അന്വേഷിച്ചു. സൂക്ഷ്മമായി പരിശോധിക്കണമെന്ന് നിര്‍ദ്ദേശം നല്‍കി. അല്ലെങ്കില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. അപ്പോള്‍ ആ ഡോക്ടര്‍ രഹസ്യമായി പറഞ്ഞത് ലോറന്‍സിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇതൊക്കെ ചെയ്യുന്നത് എന്നായിരുന്നു. മുഖ്യമന്ത്രി ആയതിനാലാണ് തന്നോട് ഇത് പറയുന്നതെന്നും ഡോക്ടര്‍ പറഞ്ഞു. 10 ദിവസത്തിന് ശേഷം അവരെ ഡോക്ടര്‍ വിട്ടയയ്ക്കുകയും ചെയ്തു. ഇതൊക്കെ അറിയാവുന്നവര്‍ ആ ചരിത്രം എന്നെക്കൊണ്ട് പറയിക്കാതിരിക്കുന്നതാണ് നല്ലതെന്ന് ഓര്‍മ്മിക്കണമെന്നും വി.എസ് പറഞ്ഞു.

keywords: Kerala, v.s, lorenze, allegation, 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia