നീലേശ്വരത്ത് വി.എസ് അനുകൂല ഫ്‌ളക്‌സ്‌ ബോര്‍ഡ്: സിപിഎം അന്വേഷണം തുടങ്ങി

 


ADVERTISEMENT

നീലേശ്വരത്ത് വി.എസ് അനുകൂല ഫ്‌ളക്‌സ്‌  ബോര്‍ഡ്: സിപിഎം അന്വേഷണം തുടങ്ങി
നീലേശ്വരം: മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവും സിപിഎം സ്ഥാപക നേതാക്കളില്‍ ജീവിച്ചിരിപ്പുള്ളവരില്‍ ഒരാളുമായ വി.എസ്. അച്യുതാനന്ദനെ പാര്‍ട്ടി പൊളിറ്റ് ബ്യൂറോയില്‍ ഉള്‍പ്പെടുത്താത്തതില്‍ പ്രതിഷേധിച്ച് നീലേശ്വരത്ത് വി.എസ് അനുകൂല  ഫ്‌ളക്‌സ്‌  ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ്  ഫ്‌ളക്‌സ്‌  ബോര്‍ഡ് ഉയര്‍ന്നത് ശ്രദ്ധയില്‍പ്പെട്ടത്. പാര്‍ട്ടി നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിക്കുന്ന ബോര്‍ഡ് നീലേശ്വരത്തെ വി.എസ് ഓട്ടോ സ്റ്റാന്‍ഡിലാണ് സ്ഥാപിച്ചത്. വി. എസിനെ സിപിഎം ഔദ്യോഗിക വിഭാഗം ഇകഴ്ത്തിയ ഘട്ടങ്ങളില്‍ അദ്ദേഹത്തിനു വേണ്ടി പ്രകടനം നടന്നതും ഫ്‌ളക്‌സ്‌  ബോര്‍ഡുകള്‍ ഉയര്‍ന്നതും നീലേശ്വരത്ത് മാത്രമായിരുന്നു. ഇത് ഔദ്യോഗിക പക്ഷത്തെ ഏറെ ചൊടിപ്പിച്ചിരുന്നു. നീലേശ്വരത്തെ സിപിഎം ലോക്കല്‍ കമ്മിറ്റി വി. എസ് ഭൂരിപക്ഷത്തിന്റെ ആധിപത്യത്തിലാണ്. അതേസമയം ലോക്കല്‍ കമ്മിറ്റിയെ ഔദ്യോഗിക പക്ഷത്തിന്റെ വരുതിയിലാക്കാന്‍ നേതൃത്വം കിണഞ്ഞ് ശ്രമിക്കുന്നതിനിടയിലാണ് നീലേശ്വരത്ത് വി.എസ് അനുകൂല ബോര്‍ഡ് പ്രത്യക്ഷപ്പെട്ടത്. ബോര്‍ഡിനു പിന്നിലെ കരങ്ങളെ സംബന്ധിച്ച് സിപിഎം ജില്ലാ നേതൃത്വം അന്വേഷണം തുടങ്ങിയിട്ടുണ്ട്.


Keywords:  Nileshwaram, Kasaragod, V.S Achuthanandan, Flex board
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia