VS Sunilkumar | കോര്‍പറേറ്റ് ജന്മിമാര്‍ക്കെതിരെ പോരാട്ടം ശക്തിപ്പെടണമെന്ന് വി എസ് സുനില്‍കുമാര്‍
Jul 9, 2023, 21:59 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) കേരളത്തില്‍ കമ്യൂണിസ്റ്റ് കര്‍ഷക പ്രസ്ഥാനങ്ങള്‍ക്ക് അടിത്തറ പാകുന്നതിന് ഉജ്ജ്വലമായ പോരാട്ടങ്ങള്‍ സംഘടിപ്പിച്ചതിലൂടെ സമാനതകളില്ലാത്ത വ്യക്തിത്വമായി മാറിയ നേതാവായിരുന്നു കെ എ കേരളീയനെന്ന് മുന്‍ കൃഷി മന്ത്രിയും സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവുമായ വി എസ് സുനില്‍കുമാര്‍.
ആദ്യ കാലത്ത് ജന്മി -നാടുവഴിത്ത വ്യവസ്ഥക്കെതിരായ പോരാട്ടമായിരുന്നു നടത്തിയതെങ്കില്‍ ഇപ്പോള്‍ കോര്‍പറേറ്റ് ജന്മിമാരാണ് കാര്‍ഷിക മേഖലയേയും കര്‍ഷകരെയും ചൂഷണം ചെയ്യുന്നതെന്നും ഇതിനെതിരെ രാജ്യത്ത് കര്‍ഷക പോരാട്ടം ശക്തിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
അഖിലേന്‍ഡ്യാ കിസാന്‍സഭ കണ്ണൂര്‍ ജില്ലാ കമിറ്റി കണ്ണൂരില്‍ സംഘടിപ്പിച്ച കേരളീയന്‍ അനുസ്മരണം - കൃഷി അറിവ് പരിപാടി ഉദ് ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുനില്‍കുമാര്‍. കിസാന്‍സഭ ജില്ലാ പ്രസിഡന്റ് കെ പി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
ജില്ലാ സെക്രടറി സി പി ഷൈജന്‍ അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന കൗണ്‍സില്‍ അംഗം പി കെ മധുസൂദനന്‍, പി വി ഗോപിനാഥ്, പായം ബാബുരാജ്, കണ്ണാടിയന്‍ ഭാസ്‌കരന്‍, അബ്ദുല്‍ നിസാര്‍ വായിപ്പറമ്പ് എന്നിവരും സംസാരിച്ചു.
പാപ്പിനിശ്ശേരി കൃഷി ഓഫീസര്‍ ആദര്‍ശ് കെകെ, കെവി കെ ഫാം സൂപ്രണ്ട് ശെഹനസ് കെഎംപി, ചൊക്ലി കൃഷി ഓഫീസര്‍ ഷീന എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുത്തു.

Keywords: VS Sunilkumar wants to strengthen fight against corporate owners, Kannur, News, VS Sunil Kumar, Corporate Owners, Farmers, Exploit, Agriculture, Inauguration, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.