ജനങ്ങളുടെ കാവലാളായി തുടരുമെന്ന് വി.എസ് അച്യുതാനന്ദന്‍

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 21.05.2016) ജനങ്ങളുടെ കാവലാളായി തുടരുമെന്ന് സി.പി.എം നേതാവും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ വി.എസ് അച്യുതാനന്ദന്‍. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ കന്റോണ്‍മെന്റ് ഹൗസില്‍ നടത്തിയ അവസാന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വി എസ്.

അഴിമതി ആരോപണങ്ങളിലെ സത്യാവസ്ഥ പുറത്ത് കൊണ്ടു വരുമെന്നും ജിഷയുടെ ഘാതകരെ ഉടന്‍ പിടികൂടുമെന്നും വിഎസ് അറിയിച്ചു. അതേസമയം വിവാദങ്ങളെക്കുറിച്ച് വിഎസ് പ്രതികരിച്ചില്ല. പ്രഖ്യാപിച്ച പദ്ധതികള്‍ സമയ ബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും പ്രതിപക്ഷ നേതാവായുള്ള ചുമതല ഒഴിയുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

മുന്‍ സര്‍ക്കാരിന്റെ അഴിമതികള്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അന്വേഷിക്കണമെന്നും സോളാര്‍
അടക്കമുള്ള അഴിമതികളിലെ കുറ്റക്കാരെ ശിക്ഷിക്കണമെന്നും പരവൂരില്‍ ക്രൂരമായി കൊല്ലപ്പെട്ട നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ ഘാതകരെ പിടികൂടുന്നത് വിദൂരമല്ലെന്നും വി.എസ് പറഞ്ഞു.

തന്റെ സ്ഥാനമാനങ്ങള്‍ ഒരു ചര്‍ച്ചാവിഷയമേയല്ലെന്ന് പറഞ്ഞ വി.എസ് താന്‍ തിരുവനന്തപുരത്തുതന്നെ ഉണ്ടാകുമെന്നും തന്നെകാണാന്‍ ആരും ആലപ്പുഴയ്ക്ക് വരേണ്ടിവരില്ലെന്നും വ്യക്തമാക്കി.
ജനങ്ങളുടെ കാവലാളായി തുടരുമെന്ന് വി.എസ് അച്യുതാനന്ദന്‍


Also Read:
ആഹ്ലാദ പ്രകടനത്തിന്റെ മറവില്‍ കാസര്‍കോട്ട് കലാപമുണ്ടാക്കാന്‍ ശ്രമം നടന്നതായി ബി ജെ പി


Keywords:  Thiruvananthapuram, CPM, Press meet, Corruption, Student, Alappuzha, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia