വി.എ­സി­ന്റെ സ്റ്റാ­ഫാ­കാന്‍ പാര്‍­ട്ടി­ക്കാര്‍­ക്കു മ­ടി, ഭയം; പ്ര­സ് സെ­ക്ര­ട്ട­റി­യാ­യി കെ.വി സു­ധാ­ക­ര­നു ന­റു­ക്ക്

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരു­വ­ന­ന്ത­പു­രം: സി­.പി.­എം പു­റ­ത്താക്കി­യ­വര്‍­ക്കു പക­രം പ്രതി­പ­ക്ഷ നേ­താ­വ് വി.എ­സ് അ­ച്യു­താ­ന­ന്ദ­ന്റെ പേഴ്‌സണല്‍ സ്റ്റാ­ഫില്‍ ചേ­രാന്‍ പാര്‍­ട്ടി പ്ര­വര്‍­ത്ത­കര്‍­ക്കു മടി. വി.എസി­നോ­ട് മാ­ന­സി­ക­മാ­യി താ­ല്‍പ­ര്യ­മു­ള്ള­വര്‍ പോലും ഒ­ഴി­ഞ്ഞു മാ­റു­ക­യാ­ണ്. വി എ­സി­ന്റെ സ്­റ്റാ­ഫി­ലെ­ത്തി ഒ­രു ഘ­ട്ടം ക­ഴി­യു­മ്പോള്‍ പാര്‍­ട്ടി­ക്ക് അ­ന­ഭി­മ­ത­നാ­കു­ന്നതും അ­വ­ര്‍­ക്കെ­തി­രേ പാര്‍­ട്ടി ന­ട­പ­ടി­യെ­ടു­ക്കു­മ്പോള്‍ വി.എ­സ് നിശബ്ദ സാ­ക്ഷി മാ­ത്ര­മാ­യി­രി­ക്കു­ന്ന­തു­മാ­ണ് കാ­രണം. ഷാ­ജ­ഹാന്‍, വി.കെ ശ­ശി­ധരന്‍, കെ.ബാ­ല­കൃ­ഷ്ണന്‍, എ.സു­രേ­ഷ് എ­ന്നി­വ­രു­ടെ അ­നു­ഭ­വ­മാ­ണു പുതി­യ ആ­ളു­കള്‍ വി.എ­സി­ന്റെ സ്റ്റാ­ഫി­ലെ­ത്താന്‍ വി­സ­മ്മ­തി­ക്കു­ന്ന­തി­നു മു­ഖ്യ കാ­രണം.

വാര്‍ത്ത ചോര്‍­ത്തല്‍ ആ­രോ­പി­ച്ചു പാര്‍­ട്ടി പു­റ­ത്താക്കി­യ പ്ര­സ് സെ­ക്ര­ട്ട­റി കെ.ബാ­ല­കൃ­ഷ്ണ­നു പക­രം ദേ­ശാ­ഭി­മാ­നി­യില്‍ നി­ന്നു ത­ന്നെ­യു­ള്ള സീ­നി­യര്‍ ജേര്‍­ണ­ലി­സ്റ്റുക­ളെ തി­ര­യു­മ്പോ­ഴാണ് ഈ പ്ര­ശ്‌­നം ഏ­റ്റ­വു­മ­ധി­കം അ­ഭി­മു­ഖീ­ക­രി­ക്കു­ന്ന­തെ­ന്നാ­ണു വി­വ­രം. ദേ­ശാ­ഭി­മാ­നി തി­രു­വ­ന­ന്ത­പു­രം യൂ­ണി­റ്റില്‍ സെന്‍­ട്രല്‍ ന്യൂ­സ് ഡെ­സ്­കി­ന്റെ ചു­മ­ത­ല­യു­ള്ള ന്യൂ­സ് എ­ഡി­റ്റര്‍ കെ.വി. സു­ധാ­ക­ര­നെ­യാ­ണ് ബാ­ല­കൃ­ഷ്ണ­നു പക­രം പാര്‍­ട്ടി പ­രി­ഗ­ണി­ക്കു­ന്ന­തെ­ന്നാ­ണു സൂച­ന.

എ­ന്നാല്‍ സു­ധാ­ക­രന്‍ അ­നു­കൂ­ല­മാ­യി പ്ര­തി­ക­രി­ച്ചി­ട്ടില്ല. തു­ട­ക്ക­ത്തില്‍ സു­ധാ­ക­ര­നെ നിര്‍­ദേ­ശി­ക്കു­കയും അ­ദ്ദേ­ഹം വി­സ­മ്മ­തി­ച്ച­പ്പോള്‍ മ­റ്റു പല­രെയും നേ­ര­ത്തേ അ­നൗ­പ­ചാ­രി­ക­മാ­യി പ­രി­ഗ­ണി­ക്കു­ക­യും ചെ­യ്­തി­രുനു. എ­ന്നാല്‍ അ­വരൊ­ക്കെ ഒ­ഴി­ഞ്ഞു­മാ­റി­യ­പ്പോ­ഴാ­ണ് സു­ധാക­ര­നോ­ട് ത­ന്നെ ഒ­ടു­വില്‍ ഔ­പ­ചാ­രി­ക­മാ­യിത്ത­ന്നെ പാര്‍­ട്ടി ഇ­ക്കാര്യം ആ­വ­ശ്യ­പ്പെ­ട്ടത്. ഏ­താ­യാലും വൈ­കാ­തെ തീ­രു­മാ­ന­മു­ണ്ടാ­യേ­ക്കും. പക്ഷേ, സു­ധാ­ക­രന്‍ ത­ന്നെ­യാകും പ്ര­സ് സെ­ക്ര­ട്ട­റി­യെ­ന്നു­റ­പ്പില്ല. പാര്‍­ട്ടി­ക്ക് സു­ധാ­ക­ര­നെ­യാ­ണു താ­ല്­പ­ര്യം. അ­തി­നു കാ­ര­ണ­ങ്ങള്‍ പ­ല­താ­ണ്.

വി.എ­സി­ന്റെ സ്റ്റാ­ഫാ­കാന്‍ പാര്‍­ട്ടി­ക്കാര്‍­ക്കു മ­ടി, ഭയം; പ്ര­സ് സെ­ക്ര­ട്ട­റി­യാ­യി കെ.വി സു­ധാ­ക­ര­നു ന­റു­ക്ക്വി.എ­സി­ന്റെ ജില്ലയാ­യ ആ­ല­പ്പു­ഴ­യില്‍ നി­ന്നു­വ­രു­ന്ന സു­ധാ­ക­ര­നു­ വി.എ­സു­മാ­യി നല്ല അ­ടു­പ്പ­മുണ്ട്. അ­തേ­സ­മയം, വി­ഭാ­ഗീ­യ­ത­ തൊ­ട്ടു­തീ­ണ്ടാ­ത്ത­യാ­ളാ­ണു സു­ധാ­കരന്‍. വി എ­സി­നെ പാര്‍­ട്ടി­ക്ക് അ­തീ­ത­നാ­യി ഉ­യര്‍­ത്തി­ക്കാ­ണി­ക്കു­ന്ന ത­ര­ത്തി­ലു­ള്ള വി­ഗ്ര­ഹ­വല്‍­ക­ര­ണ­ത്തോ­ട് അ­ദ്ദേ­ഹ­ത്തി­നു താ­ല്‍പ­ര്യ­വു­മില്ല. എ­ന്നാല്‍ ത്യാ­ഗ­ങ്ങ­ളു­ടെ പാ­ര­മ്പ­ര്യ­മു­ള്ള മു­തിര്‍­ന്ന നേ­താ­വ് എ­ന്ന നി­ല­യില്‍ വി.എ­സി­ന് ല­ഭി­ക്കേ­ണ്ട പ­രി­ഗ­ണ­ന­ക­ളെ­ക്കു­റി­ച്ചു ബോ­ധ്യ­മു­ണ്ടു­താ­നും. ഇ­തെല്ലാം ചേര്‍­ത്താ­ണ് കെ.വി സു­ധാ­കര­നെ പാര്‍­ട്ടി വി.എ­സി­ന്റെ പ്ര­സ് സെ­ക്രട്ട­റി സ്ഥാ­ന­ത്തേ­ക്ക് ഏ­കക­ണ്ഠ­മാ­യി നിര്‍­ദേ­ശി­ക്കു­ന്നത്.

Keywords: CPM, Thiruvananthapuram, V.S Achuthanandan, Politics, Press-Club, Deshabhimani, Sudhakaran, R.Balakrishna Pillai, News, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, Current top stories, Photo galleries, Top Breaking News, Politics and Current Affairs in India, Discussions, Interviews, VS' personal staff? CPM workers are not willing to invite party wrath
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia