വിഎസിനോട് സര്‍ക്കാരിന്‌ യാതൊരു വിരോധവുമില്ല: തിരുവഞ്ചൂര്‍

 


വിഎസിനോട് സര്‍ക്കാരിന്‌ യാതൊരു വിരോധവുമില്ല: തിരുവഞ്ചൂര്‍
തിരുവനന്തപുരം: വിഎസിനോട് സര്‍ക്കാരിന്‌ യാതൊരു വിരോധവുമില്ലെന്ന്‌ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.പ്രതിപക്ഷത്തിന്‌ സര്‍ക്കാരിനോട് വിരോധമുണ്ടാകാതിരുന്നാല്‍ മതി. ആര്‍ക്കെതിരേയും കള്ളക്കേസെടുക്കുക സര്‍ക്കാരിന്റെ നയമല്ലെന്നും തിരുവഞ്ചൂര്‍ നിയമസഭയില്‍ പറഞ്ഞു.

 വി.എസിനും കുടുംബത്തിനുമെതിരെ സന്തോഷ് മാധവന്‍ ഉള്‍പ്പെടെ കള്ളക്കേസുകള്‍ കൊണ്ടുവരുന്നുവെന്ന എ.കെ. ബാലന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

പതിമൂന്നാം കേരളാ നിയമസഭയുടെ അഞ്ചാം സമ്മേളനമാണ്‌ ഇന്ന്‌ ആരംഭിച്ചിരിക്കുന്നത്. ജൂലൈ 31 വരെ 32 ദിവസമാണ്‌ സഭ സമ്മേളിക്കുന്നത്. ടിപി വധവും സിപിഐഎമ്മിലെ പ്രതിസന്ധിയും പകര്‍ച്ചവ്യാധികളും മാലിന്യസംസ്ക്കരണവും സഭയെ പ്രക്ഷുബ്ധമാക്കാനാണ്‌ സാധ്യത.

Keywords:  Thiruvananthapuram, Kerala, Thiruvanchoor Radhakrishnan, V.S Achuthanandan, Goverment
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia