വി.എസിനും സോളാര്‍ തട്ടിപ്പില്‍ പങ്കുണ്ടെന്ന് ആഭ്യന്ത്രമന്ത്രി തിരുവഞ്ചൂര്‍

 


തിരുവനന്തപുരം: വി.എസിനും സോളാര്‍ തട്ടിപ്പില്‍ പങ്കുണ്ടെന്ന് ആഭ്യന്ത്രമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചു. ടീം സോളാറിന്റെ പരസ്യത്തില്‍ വി.എസ് പ്രത്യക്ഷപ്പെട്ടത് ചൂണ്ടിക്കാട്ടിയായിരുന്നു തിരുവഞ്ചൂന്റെ ആരോപണം. സോളാര്‍ തട്ടിപ്പ് കേസില്‍ ഭരണപക്ഷത്തിനെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്ന പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാന്ദനെതിരെയാണ് തിരുവഞ്ചൂര്‍ രംഗത്തുവന്നത്.

വി.എസിനും സോളാര്‍ തട്ടിപ്പില്‍ പങ്കുണ്ടെന്ന് ആഭ്യന്ത്രമന്ത്രി തിരുവഞ്ചൂര്‍ഇന്ത്യന്‍ എക്‌സ്പ്രസ്സ് പത്രത്തില്‍ വന്ന ടീം സോളാറിന്റെ പരസ്യത്തില്‍ വി.എസ്. ഉണ്ടെന്നും, ഇതിന്റെ തെളിവ് സഭയുടെ മേശപ്പുരത്ത് വെയ്ക്കുന്നതായും തിരുവഞ്ചൂര്‍ വ്യക്തമാക്കി. നിയമസഭയില്‍ കോടിയേരി ബാലകൃഷ്ണന്‍ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കവയേയാണ് വി.എസ്സിനെതിരെയുള്ള തിരുവഞ്ചൂരിന്റെ ഒളിയമ്പ്.

ശാലു മേനോനും, തിരുവഞ്ചൂരുമായുള്ള ഫോട്ടോ പതിച്ച പ്ലക്കാര്‍ഡുകള്‍ ഏന്തിയാണ് പ്രതിപക്ഷം സഭയില്‍ എത്തിയത്. ഇതിനിടയിലാണ് തിരുവഞ്ചൂര്‍ വി.എസിനെതിരെ ആരോപണം ഉയര്‍ത്തിയത്.

Keywords:  V.S Achuthanandan, Thiruvananthapuram, Kerala, Solar Cheating Case, Indian Express News Paper, VS has role in solar scam: Thiruvanchoor, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia