അഴിമതി കേസ് നടത്താന്‍ 10 ലക്ഷം പാര്‍ട്ടി നല്‍കണമെന്ന് വി എസ്

 


അഴിമതി കേസ് നടത്താന്‍ 10 ലക്ഷം പാര്‍ട്ടി നല്‍കണമെന്ന് വി എസ്
തിരുവനന്തപുരം: അഴിമതികള്‍ക്കെതിരായ കേസ് നടത്തിപ്പിന് പാര്‍ട്ടി 10 ലക്ഷം രൂപ നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സി പി എം നേതൃത്വത്തിന് കത്തയച്ചു. സംസ്ഥാനത്തെ അഴിമതികള്‍ക്ക് എതിരായ കേസ് നടത്തിപ്പിന് 10 ലക്ഷം ചെലവായെന്നാണ് വി.എസ്. പറയുന്നത്. ഐസ്‌ക്രീം പാര്‍ലര്‍ കേസ്, പാമോയില്‍ കേസ്, ഇടമലയാര്‍ എന്നീ അഴിമതിക്കേസുകളുടെ നടത്തിപ്പിനായാണ് തുക ചെലവായത്. ഇത് പാര്‍ട്ടി നല്‍കണമെന്നാണ് ആവശ്യം.

വി എസ് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടി പത്തു ലക്ഷം രൂപ നേരത്തെ നല്‍കിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് വീണ്ടും പത്തു ലക്ഷം ആവശ്യപ്പെട്ട് വി എസ് പാര്‍ട്ടി നേതൃത്വത്തിന് കത്തയച്ചത്. അഴിമതികള്‍ക്കെതിരായ കേസ് നടത്തിപ്പിന് വി എസ് ചിലവഴിച്ച പണത്തിന്റെ കണക്ക് ബോധ്യപ്പെടുത്തിയിട്ടില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പാര്‍ട്ടിയുടെ മേഖല റിപ്പോര്‍ട്ടിംഗില്‍ കുറ്റപ്പെടുത്തിയിരുന്നു. ഇതിനിടയിലാണ് വിഎസ് പുതിയ ആവശ്യം ഉന്നയിച്ചത്.

പണം ചെലവായതിന്റെ രേഖകള്‍ കൈവശമുണ്ടെന്നും അതെല്ലാം പാര്‍ട്ടിയെ ബോദ്ധ്യപ്പെടുത്തുമെന്നും വി എസ് വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീംകോടതിയില്‍ അഭിഭാഷകര്‍ തനിക്ക് വേണ്ടി സൗജന്യമായാണ് ഹാജരായതെന്നും വി എസ് വെളിപ്പെടുത്തിയിരുന്നു.

Keywords: Kerala, Thiruvananthapuram, V.S Achudanandan, CPM.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia