SWISS-TOWER 24/07/2023

സമ്മേളനത്തില്‍ 'വളഞ്ഞിട്ട് ആക്രമിച്ചു' ; വിഎസ് ഇറങ്ങിപ്പോയി

 


ADVERTISEMENT

ആലപ്പുഴ: (www.kvartha.com 21/02/2015) സിപിഎം സംസ്ഥാന സമ്മേളനത്തില്‍ 'വളഞ്ഞിട്ട് ആക്രമിച്ചതോടെ' കേന്ദ്രകമ്മിറ്റിയംഗവും പ്രതിപക്ഷനേതാവുമായ വി എസ് അച്യൂതാനന്ദന്‍ ഇറങ്ങിപ്പോയി. പ്രവര്‍ത്തന റിപോര്‍ട്ടിന്‍മേലുള്ള പൊതുചര്‍ച്ചയില്‍ രൂക്ഷവിമര്‍ശനം ഉയരുന്നതിനിടെയാണ് വി എസിന്റെ ഇറങ്ങിപ്പോക്ക്.

കഴിഞ്ഞദിവസം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപോര്‍ട്ടിലും വി എസിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതോടെ തന്നെ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്ന പരാതി വി എസ് കേന്ദ്രനേതാക്കളെ കണ്ട്  ഉന്നയിച്ചിരുന്നു.

തനിക്ക് നേരെയുള്ള ആക്രമണം തുടര്‍ന്നുകൊണ്ടുപോകാന്‍ താല്‍പര്യമില്ലെന്ന് ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനോട് വ്യക്തമാക്കിയാണ് വി എസ് സമ്മേളനവേദി വിട്ടതെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ പറയുന്നത്.  കാര്യങ്ങള്‍ ജനങ്ങളോട് തുറന്നുപറയാനുള്ള സാഹചര്യമുണ്ടാക്കരുതെന്നും കാരാട്ടിനോട് വി എസ് പറഞ്ഞതായും റിപോര്‍ട്ടുണ്ട്.

വേദി വിട്ട വി എസ്, പുന്നപ്രയിലെ വീട്ടിലെത്തിയിട്ടുണ്ട്. അല്‍പസമയത്തിനകം അദ്ദേഹം മാധ്യമപ്രവര്‍ത്തകരെ കാണും. പുതിയ സംഭവ വികാസങ്ങള്‍ സംസ്ഥാനത്തെ സിപിഎമ്മില്‍ സ്‌ഫോടനാത്മക സ്ഥിതിവിശേഷമുണ്ടാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. വി എസ് ഇക്കാര്യത്തില്‍ കടുത്ത നിലപാട് സ്വീകരിക്കുമെന്നും ഇക്കാര്യം മാധ്യമപ്രവര്‍ത്തകരോട് തുറന്നു പറയുമെന്നും സൂചനയുണ്ട്.

സമ്മേളനത്തില്‍ 'വളഞ്ഞിട്ട് ആക്രമിച്ചു' ; വിഎസ് ഇറങ്ങിപ്പോയി1964ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നതിന് സമാനമായ സാഹചര്യമുണ്ടാകുമോയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. പ്രവര്‍ത്തന റിപോര്‍ട്ടിലെന്നപോലെ ശനിയാഴ്ച രാവിലെ നടന്ന പൊതുചര്‍ച്ചയിലും വി എസിനെതിരായ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതോടെയാണ് സമ്മേളനവേദി വിട്ട് പോകാന്‍ വി എസിനെ പ്രേരിപ്പിച്ചത്.

ശനിയാഴ്ച ചര്‍ച്ച തുടങ്ങിയപ്പോള്‍ കൊല്ലം, തിരുവനന്തപുരം ജില്ലയിലെ പ്രതിനിധികള്‍ കടുത്ത
വിമര്‍ശനമാണ് വി എസിനെതിരെ ഉയര്‍ത്തിയത്. വിഎസിന്റെ ഇറങ്ങിപ്പോക്ക് പ്രതിഷേധസൂചകമായാണെന്ന് അദ്ദേഹത്തോട് അടുപ്പമുള്ള വൃത്തങ്ങള്‍ വ്യക്തമാക്കി.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Alappuzha, Attack, CPM, Conference, Pinarayi vijayan, Prakash Karat, Criticism, Allegation, Kerala.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia