SWISS-TOWER 24/07/2023

യുഡിഎഫ് എം.എല്‍.എയുടെ കാര്‍ട്ടൂണിന്‌ മോഡലായി വിഎസ്

 


ADVERTISEMENT


യുഡിഎഫ് എം.എല്‍.എയുടെ കാര്‍ട്ടൂണിന്‌ മോഡലായി  വിഎസ് തിരുവനന്തപുരം : യുഡിഎഫ് എം.എല്‍.എ വിടി ബലറാമിന്റെ  കാര്‍ട്ടൂണിന്‌  മോഡലായി വിഎസ്. കലയ്ക്ക് മുന്നില്‍ കക്ഷിരാഷ്ട്രീയങ്ങള്‍ വഴിമാറുമെന്ന്‌ തെളിയിച്ചാണ്‌ പ്രതിപക്ഷനേതാവ് സ്വന്തം കാര്‍ട്ടൂണ്‍   വരയ്ക്കാന്‍ നിയമസഭയിലെ കന്നിക്കാരനു മുന്നില്‍ നിന്നു കൊടുത്തത്. 

തിരുവനന്തപുരം പ്രസ്ക്ലബ്ബിലായിരുന്നു ഈ അപൂര്‍വകാഴ്ച. രേഖാചിത്രത്തിനും ലക്ഷമണരേഖയോ എന്ന വിഷയത്തില്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമിയും തിരുവനന്തപുരം പ്രസ്ക്ളബും സംഘടിപ്പിച്ച സംവാദത്തിന്റെ ഉദ്ഘാടന ചടങ്ങിനെത്തിയതായിരുന്നു വിഎസ്. മാധ്യമങ്ങളിലെ സ്ഥിരം കാര്‍ട്ടൂണ്‍ കഥാപാത്രമായ താന്‍ കാര്‍ട്ടൂണുകളെ കഴിയുന്നത്ര ആസ്വദിക്കാറുണ്ടെന്നും അതിനെ താന്‍ ഉള്‍ക്കൊള്ളാറുണ്ടെന്നും വിഎസ് പറഞ്ഞു. 

ആക്ഷേപഹാസ്യചിത്രങ്ങളെ അസഹിഷ്ണുതയോടെ നേരിടുന്ന സമകാലീക കേരള സമൂഹത്തെ വിഎസ്   വിമര്‍ശിച്ച് ബലറാമിനെ അഭിനന്ദിച്ച് വേദിയില്‍ നിന്നും വിടവാങ്ങി.

Keywords:  Thiruvananthapuram, V.S Achuthanandan, UDF, MLA, Cartoon model     
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia