ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 03.06.2016) 14ാം നിയമസഭയില്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമല്ലെങ്കിലും ഉമ്മന്‍ ചാണ്ടിക്കും വി.എസ്. അച്യുതാനന്ദനും ഇരിപ്പിടം മുന്‍നിരയില്‍ തന്നെ. ഭരണപക്ഷത്ത് മുന്‍ബെഞ്ചിലെ മുന്‍ നിരയില്‍ എ കെ ബാലന് തൊട്ടരികെയാണ് വി എസ് അച്ചുതാനന്ദന്‍.
കഴിഞ്ഞ സഭയില്‍ സര്‍ക്കാര്‍ ചീഫ് വിപ്പിന്റെ സീറ്റായിരുന്നു ഇത്. പ്രതിപക്ഷനിരയിലെ അനൂപ് ജേക്കബിന്റെ തൊട്ടടുത്ത കസേരയില്‍ ഉമ്മന്‍ ചാണ്ടി. ഭരണപക്ഷത്ത് മുന്‍ബെഞ്ചിലെ ആദ്യ സീറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാമനായി വ്യവസായമന്ത്രി ഇ.പി. ജയരാജന്‍. മൂന്നാമതായാണു സി.പി.ഐ. കക്ഷിനേതാവും മന്ത്രിയുമായ ഇ. ചന്ദ്രശേഖരന്റെ സീറ്റ്.
തുടര്‍ന്ന് മാത്യു ടി. തോമസ്, എ.കെ. ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, ഡോ: തോമസ് ഐസക്, വി.എസ്. സുനില്‍കുമാര്‍, എ.കെ. ബാലന്‍ എന്നിങ്ങനെയാണു മന്ത്രിമാരുടെ ഇരിപ്പിടങ്ങള്‍. പ്രതിപക്ഷനിരയിലെ ആദ്യ സീറ്റ് ഡെപ്യൂട്ടി സ്പീക്കര്‍ക്കാണ്. അതിനടുത്തായി രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി, കെ.എം. മാണി, അനൂപ് ജേക്കബ് എന്നീ കക്ഷിനേതാക്കള്‍.
അനൂപിനു തൊട്ടടുത്ത് ഉമ്മന്‍ ചാണ്ടി. അതുകഴിഞ്ഞ് ഒ. രാജഗോപാല്‍. തുടര്‍ന്ന് വിജയന്‍പിള്ള, കെ.ബി. ഗണേഷ്‌കുമാര്‍. കഴിഞ്ഞ സഭയിലെ അതേ സീറ്റാണ് ഇക്കുറിയും ഗണേഷ്‌കുമാറിന്. പൂഞ്ഞാറില്‍ മുന്നണികളെ മുട്ടുകുത്തിച്ച പി.സി. ജോര്‍ജിനും കഴിഞ്ഞതവണ സി.പി.ഐ. കക്ഷിനേതാവായിരുന്ന സി. ദിവാകരനും സീറ്റ് പിന്‍നിരയിലാണ്.

Keywords: Thiruvananthapuram, Kerala, Chief Minister, Pinarayi vijayan, Government, LDF, CPM, V.S Achuthanandan, UDF, Congress, Oommen Chandy.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.