ADVERTISEMENT
തിരുവനന്തപുരം: കോതമംഗലം മാര്‍ ബസേലിയോസ് മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ നഴ്സുമാരുടെ സമരത്തെ പിന്തുണച്ചതിന്റെ പേരില്‍ നാട്ടുകാര്‍ക്കെതിരായ പൊലീസ് നീക്കത്തെ അപലപിച്ചു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ രംഗത്ത്.
നാട്ടുകാര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സമരം ചെയ്ത നഴ്സുമാരുടെ ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചതിനാണ് കേസ്. ഒമ്പത് പേരെ ഈ കേസുമയി ബന്ധപ്പെട്ട് വീടു വീളഞ്ഞ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സമരത്തിലേര്‍പ്പെട്ട മൂന്ന് നഴ്സുമാര്‍ക്കെതിരെ ആത്മഹത്യാ ശ്രമത്തിനും സമര സഹായ സമിതി ചെയര്‍മാനെതിരെ ആത്മഹത്യാ പ്രേരണക്കും കേസെടുത്തിരിക്കുന്നു.
കൊടിയ വഞ്ചനയ്ക്കും ചൂഷണത്തിനുമിരയാകുന്ന സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്സുമാര്‍ നടത്തുന്ന സമരത്തിനു നേരെയുള്ള ഭീഷണിയാണിത്. പൊലീസിന്‍െറ ദുഷ്ടലാക്കോടെയുള്ള നടപടി ഉടന്‍ പിന്‍വലിക്കണം. വി.എസ് ആവശ്യപ്പെട്ടു.
Keywords: V.S Achuthanandan, Kerala, Nurses, Kothamangalam, Nurses strike
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
