ADVERTISEMENT
കോഴിക്കോട്: എം.എം. മണിയുടെ ഒഞ്ചിയത്തെ പ്രസംഗം അനാവശ്യമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് അഭിപ്രായപ്പെട്ടു. കോഴിക്കോട്ട് വാര്‍ത്താലേഖകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
''പ്രസ്ഥാനത്തിനു വേണ്ടിയുള്ള പോരാട്ടത്തിനിടയില്‍ അടി കൊണ്ട് മടുക്കുമ്പോള്‍ തിരിച്ചടിക്കേണ്ടത് അനിവാര്യമാണെന്നായിരുന്നു മണി ഒഞ്ചിയത്ത് പ്രസംഗിച്ചത്. അത് ഇവിടെയും ചെയ്തു... അത് തികച്ചും ശരിയാണ്... ഇങ്ങോട്ടു വന്ന് ഗുണ്ടായിസം കളിച്ചാല്‍ പ്രതിരോധിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ട്'' . എന്നു തുടങ്ങുന്ന മണിയുടെ പ്രസംഗം പാര്‍ട്ടിയുടെ വെറുപ്പ് സമ്പാദിക്കുകയല്ലാതെ പ്രശസ്തി നേടാനാവില്ലെന്ന് വി.എസ്.വ്യക്തമാക്കി.
ഐസ്ക്രീം പാര്‍ലര്‍ കേസില്‍ കേസ് ഡയറി പരിശോധിച്ചശേഷം മാത്രമേ ഇനി എന്താണ് ചെയ്യേണ്ടതെന്ന് തീരുമാനിക്കുകയുള്ളൂ എന്ന് വി.എസ്. പറഞ്ഞു. കേസിന്റെ കാര്യത്തില്‍ വേണ്ടിവന്നാല്‍ ഹൈക്കോടതിയും സുപ്രീംകോടതിയും കേറിയിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
സൂര്യനെല്ലി കേസില്‍ പി.ജെ.കുര്യനെ സംരക്ഷിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ശ്രമം. പതിനേഴ് വര്‍ഷം മുന്‍പ് നല്കിയ അതേ മൊഴിയില്‍ തന്നെ ഇപ്പോഴും ഉറച്ചുനില്‍ക്കുകയാണ് പെണ്‍കുട്ടി. പെണ്‍കുട്ടിയുടെ അമ്മ ഇപ്പോള്‍ സോണിയാഗാന്ധിക്ക് കത്തയച്ചിരിക്കുന്നു. കിളിരൂര്‍ കേസിലെ അന്വേഷണം കമ്മീഷന്‍ നീട്ടിക്കൊണ്ടിരിക്കുകയാണെന്നും വി.എസ്. പറഞ്ഞു.

Keywords: M.M.Mani, Onjiyam, Speech, Opposite Leader, Question, Reply, V.S Achuthanandan, Kozhikode, Media, Ice cream case, Protection, Supreme Court of India, High Court of Kerala, Sonia Gandhi, Letter, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.