എം.എം. മ­ണി­യു­ടെ ഒ­ഞ്ചിയ­ത്തെ പ്ര­സം­ഗം അ­നാ­വശ്യം: വി.എസ്

 



കോഴിക്കോട്: എം.എം. മ­ണി­യുടെ ഒഞ്ചി­യത്തെ പ്രസം­ഗം അ­നാ­വ­ശ്യ­മാ­യി­രു­ന്നു­വെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാന­ന്ദന്‍ അ­ഭി­പ്രാ­യ­പ്പെട്ടു. കോഴിക്കോട്ട് വാര്‍ത്താലേഖകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

''പ്രസ്ഥാനത്തിനു വേണ്ടിയുള്ള പോരാട്ടത്തിനിടയില്‍ അടി കൊണ്ട് മടുക്കുമ്പോള്‍ തിരിച്ചടിക്കേണ്ടത് അനിവാര്യമാണെന്നായിരുന്നു മണി ഒഞ്ചിയത്ത് പ്രസംഗിച്ചത്. അത് ഇവിടെയും ചെയ്തു... അത് തികച്ചും ശരിയാണ്... ഇങ്ങോട്ടു വന്ന് ഗുണ്ടായിസം കളിച്ചാല്‍ പ്രതിരോധിക്കാന്‍ എല്ലാവര്‍ക്കും അവകാശമു­ണ്ട്­'' . എന്നു തു­ട­ങ്ങുന്ന മ­ണി­യുടെ പ്ര­സം­ഗം പാര്‍­ട്ടി­യു­ടെ വെ­റു­പ്പ് സ­മ്പാ­ദി­ക്കു­ക­യല്ലാ­തെ പ്ര­ശ­സ്­തി നേ­ടാ­നാ­വി­ല്ലെ­ന്ന് വി.എ­സ്.വ്യ­ക്ത­മാക്കി.
എം.എം. മ­ണി­യു­ടെ ഒ­ഞ്ചിയ­ത്തെ പ്ര­സം­ഗം അ­നാ­വശ്യം: വി.എസ്
ഐസ്­ക്രീം പാര്‍ലര്‍ കേസില്‍ കേസ് ഡയറി പരിശോധിച്ചശേ­ഷം മാ­ത്ര­മേ ഇ­നി എ­ന്താ­ണ് ചെ­യ്യേ­ണ്ട­തെ­ന്ന് തീ­രു­മാ­നി­ക്കു­ക­യു­ള്ളൂ എന്ന് വി.എസ്. പറഞ്ഞു. കേ­സി­ന്റെ കാ­ര്യ­ത്തില്‍ വേണ്ടിവന്നാല്‍ ഹൈക്കോടതിയും സുപ്രീംകോടതിയും കേ­റി­യി­റ­ങ്ങു­മെന്നും അ­ദ്ദേ­ഹം പ­റ­ഞ്ഞു.

സൂര്യനെല്ലി കേസില്‍ പി.ജെ.കുര്യ­നെ സംരക്ഷി­ക്കാ­നാണ് സംസ്ഥാന സര്‍­ക്കാ­രിന്റെ ശ്ര­മം. പതിനേഴ് വര്‍ഷം മുന്‍പ് നല്‍കി­യ അതേ മൊഴിയില്‍ തന്നെ ഇപ്പോഴും ഉറച്ചുനില്‍ക്കുക­യാണ് പെണ്‍കുട്ടി. പെണ്‍കുട്ടിയുടെ അ­മ്മ ഇ­പ്പോള്‍ സോണിയാഗാന്ധിക്ക് കത്ത­യ­ച്ചി­രി­ക്കുന്നു. കിളിരൂര്‍ കേസിലെ അന്വേഷണം കമ്മീഷന്‍ നീട്ടിക്കൊണ്ടിരിക്കുക­യാ­ണെന്നും വി.എസ്. പറഞ്ഞു.

Keywords: M.M.Mani, Onjiyam, Speech, Opposite Leader, Question, Reply, V.S Achuthanandan, Kozhikode, Media, Ice cream case, Protection, Supreme Court of India, High Court of Kerala, Sonia Gandhi, Letter, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia