SWISS-TOWER 24/07/2023

'കെ. സു­ധാ­ക­രന്‍ സം­സ്‌കാ­ര ശൂ­ന്യനാ­യ എം­.പി.'

 


ADVERTISEMENT

ക­ണ്ണൂര്‍: സൂര്യനെല്ലി പെണ്‍കുട്ടിക്കെതിരെ വൃത്തി­കെ­ട്ടതും ഹീ­ന­വുമായ പ്രസ്താവന നടത്തിയ കെ.സുധാക­രന്‍ എം.പി. സംസ്­കാരശൂന്യനാണെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാ­ന­ന്ദന്‍ പ­റഞ്ഞു. അ­ദ്ദേ­ഹ­ത്തി­ന് പെണ്‍­മ­ക്ക­ളില്ലാ­ത്ത­തു­കൊ­ണ്ടാ­ണ് ഇത്ത­രം പ്ര­സ്­താ­വ­ന­കള്‍ ന­ട­ത്താന്‍ ക­ഴി­യു­ന്നത്.

ഒരു പാര്‍ലമെന്റ് അംഗത്തിന് ചേര്‍ന്നതല്ല സുധാകരന്റെ വാ­ക്കുള്‍. സ്വയം നേതാവെന്ന് വിശേഷിപ്പിക്കുന്ന ആള്‍ ഇത്ത­രം പ്ര­സ്­താ­വ­ന­കള്‍ ന­ട­ത്തു­ന്ന­തില്‍ ഖേ­ദ­മു­ണ്ട്. കേരള സംസ്­കാരത്തിന് യോജിക്കാത്ത പ്രസ്താ­വ­ന­ക­ളാണ് സുധാ­ക­രന്‍ ന­ട­ത്തി­ക്കൊ­ണ്ടി­രി­ക്കു­ന്ന­തെന്നും അ­ദ്ദേ­ഹം കൂ­ട്ടി­ച്ചേര്‍ത്തു. അ­തേ­സ­മയം സൂര്യനെല്ലി കേസില്‍ ആരോപണ വിധേയനായ പി.ജെ.കുര്യനെ രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിനിര്‍ത്തണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.

'കെ. സു­ധാ­ക­രന്‍ സം­സ്‌കാ­ര ശൂ­ന്യനാ­യ എം­.പി.'കുര്യന്‍ സ്വയം ഒഴിയാന്‍ തയ്യാറല്ലാത്ത സാഹചര്യത്തില്‍ അദ്ദേഹത്തെ മാറ്റാന്‍ കോണ്‍ഗ്രസ് തയാറാക­ണ­മെന്നും പോ­ളി­റ്റ് ബ്യൂറോ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു. എം.എം മ­ണി­യു­ടെ പ്ര­സം­ഗ­ത്തെ­ത്തു­ടര്‍ന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന കൊലപാതക കേസുകളില്‍ പുനരന്വേഷണം നടത്താന്‍ തീരുമാനിച്ച കേരളത്തിലെ സര്‍ക്കാര്‍ സൂര്യനെല്ലി കേസില്‍ ഇതിന് തയാറാകാത്തത് ഇരട്ടത്താപ്പാ­ണെന്നും പോളിറ്റ് ബ്യൂറോ ആരോപിച്ചു.

Keywords: K.Sudhakaran, V.S Achuthanandan, Kerala, Kannur, Parliament, word, CPM, Congress, Case, Girl, statement, Kerala, SuryaNelli, Polit Bureau, VS against K.Sudhakaran's statement, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia