VS Achuthanandan | 99-ാം പിറന്നാളിന്റെ നിറവില്‍ മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍; ആശംസകളുമായി കേരളം
Oct 20, 2022, 11:16 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) 99-ാം പിറന്നാളിന്റെ നിറവില്‍ മുന്‍ മുഖ്യമന്ത്രിയും സിപിഎം സ്ഥാപക നേതാവുമായ വി എസ് അച്യുതാനന്ദന്‍. ബാര്‍ടണ്‍ഹിലില്‍ മകന്‍ വി എ അരുണ്‍ കുമാറിന്റെ വസതിയില്‍ പൂര്‍ണവിശ്രമ ജീവിതത്തിനിടെ കമ്യൂനിസ്റ്റ് പ്രസ്ഥാനത്തിന്റെ സമര യൗവ്വനം നൂറാം വയസിലേക്ക് കടക്കുകയാണ്. നേരിയ പക്ഷാഘാതത്തിന്റെ പടിയിലകപ്പെട്ടതിനാല്‍ സന്ദര്‍ശകര്‍ക്ക് കര്‍ശന നിയന്ത്രണമാണുള്ളത്. അതിനാല്‍ കാര്യമായ പിറന്നാള്‍ ആഘോഷവുമില്ല.

1923 ഒക്ടോബര്‍ 20ന് ആലപ്പുഴ പുന്നപ്ര വെന്തലത്തറ കുടുംബത്തില്‍ ശങ്കരന്റെയും അക്കമ്മയുടെയും മകനായായിരുന്നു വിഎസിന്റെ ജനനം. പിന്നോക്ക കുടുംബത്തില്‍ ജനിച്ച അച്യുതാനന്ദന് നാല് വയസുള്ളപ്പോഴായിരുന്നു അമ്മയുടെ മരണം. അച്യുതാനന്ദന് 11 വയസായപ്പോള്‍ അച്ഛന്‍ ശങ്കരന്‍ മരിച്ചു. പിന്നെ, സ്‌കൂളില്‍ പോയില്ല.
കുട്ടിക്കാലത്തേ മാതാപിതാക്കളെ നഷ്ടപ്പെട്ട്, ഏഴാം ക്ലാസില്‍ പഠനം അവസാനിപ്പിച്ച് തൊഴില്‍ തേടേണ്ടി വന്നകാലം മുതല്‍ വി എസ് പോരാളിയായിരുന്നു. തയ്യല്‍ക്കട നടത്തിയിരുന്ന ജ്യേഷ്ഠന്‍ ഗംഗാധരന്റെ ഒപ്പം കൂടി അച്യുതാനന്ദന്‍. പിന്നീട് കയര്‍ ഫാക്ടറിയിലും ജോലി നോക്കി. പോരാട്ടങ്ങളുടെ തുടക്കമായിരുന്നു അത്.
1938-ല്‍ സ്റ്റേറ്റ് കോണ്‍ഗ്രസില്‍ അംഗമായി ചേര്‍ന്നു. തുടര്‍ന്ന് പുരോഗമന പ്രസ്ഥാനങ്ങളിലും ട്രേഡ് യൂനിയന്‍ പ്രവര്‍ത്തനങ്ങളിലും സജീവമായ ഇദ്ദേഹം 1940-ല്‍ ആലപ്പുഴ ആസ്പിന്‍വാള്‍ കയര്‍ഫാക്ടറിയില്‍ തൊഴിലാളിയായി ജോലിയില്‍ പ്രവേശിച്ചതിനൊപ്പം കമ്യൂനിസ്റ്റ് പാര്‍ടിയിലും അംഗമായി.
വലതുപക്ഷ വ്യതിയാനമെന്ന ആരോപണം ഉയരുമ്പോള്‍, സംസ്ഥാന നേതൃത്വത്തെ ദേശീയ ഘടകം പൊതിഞ്ഞു പിടിക്കുമ്പോള്‍, എന്തിനേറെ വികസനത്തിന്റെ പേരില്‍ മുതലാളിത്തത്തോട് സന്ധി ചെയ്യുന്നെന്ന ആക്ഷേപമുയരുന്ന സമീപകാലത്ത് പോലും പൊതു സമൂഹത്തിന് മുന്നില്‍ അസാന്നിധ്യം കൊണ്ട് ശ്രദ്ധേയനാണ് വിഎസ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.