വിഎസിന് സംസ്ഥാനസമിതിയോഗത്തിലേക്ക് ക്ഷണം

 


തിരുവനന്തപുരം: (www.kvartha.com 17.09.2015) സംസ്ഥാന സമിതിയോഗത്തില്‍ പങ്കെടുക്കാന്‍ വിഎസിന് ക്ഷണം. കേന്ദ്രനേതൃത്വമാണ് യോഗത്തില്‍ പങ്കെടുക്കാന്‍ വിഎസിനെ ക്ഷണിച്ചത്. തൃശൂര്‍, കാസര്‍കോട് ജില്ലകളിലെ മറ്റു പരിപാടികള്‍ റദ്ദാക്കി വിഎസ് തിരുവനന്തപുരത്തേക്ക് പോകുമെന്നാണ് അറിയുന്നത്.

അരുവിക്കര തോല്‍വിക്ക് ശേഷമുള്ള പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായാണ് വിഎസിനെ സംസ്ഥാന സമിതിയിലേക്ക് കേന്ദ്രനേതൃത്വം ക്ഷണിച്ചത്.

ആറുമാസത്തെ ഇടവേളക്കു ശേഷമാണ് വിഎസ് സംസ്ഥാനസമിതിക്കെത്തുന്നത്. ആലപ്പുഴ സമ്മേളനത്തിനു ശേഷം ഒരു യോഗത്തില്‍ മാത്രമാണ് വിഎസ് പങ്കെടുത്തത്.

വിഎസിന് സംസ്ഥാനസമിതിയോഗത്തിലേക്ക് ക്ഷണം


Keywords: V.S. Achuthanandan, State committe, central committe,Aruvikkara election
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia