മുഖ്യമന്ത്രിക്ക് വീണ്ടും വി.എസിന്റെ പരിഹാസം; മാന്യന്‍മാരാല്‍ വളയപ്പെട്ട മുഖ്യമന്ത്രി എന്ന് വിമര്‍ശനം

 


ആലുവ: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പരിഹസിച്ച്  പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ വീണ്ടും രംഗത്തെത്തി. മാന്യന്‍മാരാല്‍ വളയപ്പെട്ട മുഖ്യമന്ത്രിയാണ് നമ്മുടേതെന്ന് പറഞ്ഞാണ് വി.എസ് മുഖ്യമന്ത്രിയെ പരിഹസിച്ചിരിക്കുന്നത്. സോളാര്‍ കേസിലെ പ്രതികളെ കൊണ്ട് നിറഞ്ഞ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഇപ്പോള്‍ പുതിയതായി ഒരംഗം കൂടി കയറിയിരിക്കയാണ്.

സരിത, ശാലു മേനോന്‍, ബിജു രാധാകൃഷ്ണന്‍, ജോപ്പന്‍ തുടങ്ങിയവരാണ് ഇതിനു മുമ്പ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ കയറിക്കൂടിയ മാന്യന്‍മാര്‍. ഇപ്പോള്‍ മെഡിക്കല്‍ കോളജില്‍ സീറ്റ് വാഗ്ദാനം നല്‍കി ലക്ഷങ്ങളുടെ തട്ടിപ്പു നടത്തിയ കേസില്‍ പോലീസ് അറസ്റ്റ് ചെയത  കവിതാപിളളയ്ക്കും മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധമുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

മുഖ്യമന്ത്രിക്ക് വീണ്ടും വി.എസിന്റെ പരിഹാസം; മാന്യന്‍മാരാല്‍ വളയപ്പെട്ട മുഖ്യമന്ത്രി എന്ന് വിമര്‍ശനംസോളാര്‍ കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനുള്ള ബന്ധം പുറത്തുകൊണ്ടുവന്ന മാധ്യമങ്ങള്‍ തന്നെ കവിതാ പിള്ളയുമായി ബന്ധപ്പെട്ട ആരോപണങ്ങളും അന്വേഷിച്ച് പുറത്തു കൊണ്ടുവരണമെന്നും വി.എസ്.കൂട്ടിച്ചേര്‍ത്തു. ആലുവയില്‍ മാധ്യമ പ്രവര്‍ത്തകരോട്
സംസാരിക്കുകയായിരുന്നു വി.എസ്.

Also Read:
3 വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകന്‍ പ്രാകൃത ശിക്ഷ വിധിച്ച സംഭവം ഒതുക്കി

Keywords:  Chief Minister, Oommen Chandy, Criticism, V.S Achuthanandan, Aluva, Medical College, Accused, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News malayalam, Today news paper, Today cricket news, Malayalam hot news, Malayalam kathakal, Live malayalam news, News Kerala, Malayalam gulf news.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia