Police Station | പരിയാരം പൊലീസ് സ്റ്റേഷന്‍ പരിധി തിരുട്ട് ഗ്രാമങ്ങളായി മാറിയെന്ന് വിപി അബ്ദുര്‍ റശീദ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

പരിയാരം: (KVARTHA) പരിയാരം പൊലീസ് സ്റ്റേഷന്‍ പരിധി തിരുട്ട് ഗ്രാമങ്ങളായി മാറിയെന്ന് കെ പി സി സി അംഗം അഡ്വ വിപി അബ്ദുര്‍ റശീദ് ആരോപിച്ചു. മോഷണങ്ങളില്‍ പ്രതികളെ കണ്ടെത്തുന്നതില്‍ പരിയാരം പൊലീസ് കാണിക്കുന്ന അലംഭാവത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് പരിയാരം പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Police Station | പരിയാരം പൊലീസ് സ്റ്റേഷന്‍ പരിധി തിരുട്ട് ഗ്രാമങ്ങളായി മാറിയെന്ന് വിപി അബ്ദുര്‍ റശീദ്

ഒരു വര്‍ഷത്തോളമായി എസ് എച് ഒ തസ്തിക ഒഴിഞ്ഞു കിടക്കുന്ന പൊലീസ് സ്റ്റേഷന്‍ നോക്കു കുത്തിയായി മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മോഷണ കേസുകള്‍ പെരുകിയിട്ടും ഒരു കേസില്‍ പോലും പ്രതികളെ പിടികൂടിയിട്ടില്ല, നിരവധി മോഷണ കേസുകളില്‍ അന്വേഷണം പോലും നടത്താതെ എഴുതിത്തള്ളുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പരിയാരം പൊലീസ് ആകെ നടത്തുന്ന ഡ്യൂടി ഒളിച്ചുനിന്ന് വാഹനങ്ങല്‍ പിടികൂടി പെറ്റിയടിച്ച് സര്‍കാറിന് വരുമാനമുണ്ടാക്കലും കഞ്ചാവു ബീഡി വലിക്കുന്നവരെ മണിപ്പിച്ച് പിടിക്കലും മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു.

മോഷണം തടയുവാനും, മോഷണ കേസുകളില്‍ പ്രതികളെ പിടികൂടുവാനും പൊലീസ് തയാറാകുന്നില്ലെങ്കില്‍ ജനങ്ങളെ അണിനിരത്തി ജനകീയ ജാഗ്രതാ സമിതി രൂപീകരിക്കുമെന്നും അബ്ദുര്‍ റശീദ് പറഞ്ഞു.

എമ്പേറ്റില്‍ നിന്നും ആരംഭിച്ച പ്രതിഷേധ മാര്‍ച് പരിയാരം പൊലീസ് സ്റ്റേഷന് മുന്നില്‍ പൊലീസ് തടഞ്ഞു. യുഡിഎഫ് പഞ്ചായത് ചെയര്‍മാന്‍ പിവി അബ്ദുല്‍ ശുക്കൂര്‍ അധ്യക്ഷത വഹിച്ചു. പി സാജിത, പിവി സജീവന്‍, എംഎ ഇബ്രാഹിം, ഐവി കുഞ്ഞിരാമന്‍, പി നാരായണന്‍, വിവി രാജന്‍, അശറഫ് പുളുക്കൂല്‍, ഇ വിജയന്‍, അശറഫ് കൊട്ടോല, വിവി സി ബാലന്‍ എന്നിവര്‍ പ്രസംഗിച്ചു.
Aster mims 04/11/2022

Keywords:  VP Abdur Rasheed Against Pariyaram police station, Kannur, News, Theft, Police, VP Abdur Rasheed, Criticism, Pariyaram Police Station, Allegation, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia