SWISS-TOWER 24/07/2023

Puthuppally By-election | പുതുപ്പള്ളിയില്‍ വോടെടുപ്പ് ആരംഭിച്ചു; വൈകിട്ട് 6 വരെ നിരോധനാജ്ഞ; സര്‍കാര്‍, അര്‍ധ സര്‍കാര്‍, വിദ്യാഭ്യാസ, വാണിജ്യ സ്ഥാപനങ്ങള്‍ക്ക് പൊതുഅവധി

 


ADVERTISEMENT

കോട്ടയം: (www.kvartha.com) കേരളം ഉറ്റുനോക്കുന്ന പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ വോടെടുപ്പ് പുരോഗമിക്കുന്നു. രാവിലെ ഏഴിന് പോളിങ് ആരംഭിച്ചതു മുതല്‍ മിക്ക ബൂതുകളില്‍ വോടര്‍മാരുടെ നീണ്ടനിരയാണ്. വൈകിട്ട് ആറിനാണു സമാപനം.

90,281 സ്ത്രീകളും 86,132 പുരുഷന്മാരും 4 ട്രാന്‍സ്‌ജെന്‍ഡറുകളും അടക്കം മണ്ഡലത്തില്‍ 1,76,417 വോടര്‍മാരാണുള്ളത്. വോടെടുപ്പ് ഡ്യൂടിക്കായി 872 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. 182 ബൂതുകളാണ് മണ്ഡലത്തിലുള്ളത്. 182 പോളിങ് ബൂതുകളിലും വെബ്കാസ്റ്റിങ് ഏര്‍പെടുത്തിയിട്ടുണ്ട്. പോളിങ് അവസാനിക്കുന്നതുവരെയുള്ള പോളിങ് ബൂതുകളിലെ നടപടികള്‍ കലക്േ്രടറ്റിലെ കണ്‍ട്രോള്‍ റൂമിലൂടെ തത്സമയം അറിയാം.
Aster mims 04/11/2022

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുഖ്യചര്‍ച്ചാവിഷയമായ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ വികസനവും വിവാദങ്ങളും ഒപ്പം ഉയര്‍ന്നിരുന്നു. മുന്‍ മുഖ്യമന്ത്രിയുടെ മരണത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ മകന്‍ സ്ഥാനാര്‍ഥിയാകുന്നു എന്ന അപൂര്‍വതയ്ക്കു പുതുപ്പള്ളി സാക്ഷ്യം വഹിക്കുകയാണ്. 

നിയമസഭയിലേക്കു ചാണ്ടി ഉമ്മന്റെ ആദ്യ മത്സരമാണ്. ഇടതു മുന്നണി സ്ഥാനാര്‍ഥി ജെയ്ക് സി തോമസാണു മുഖ്യ എതിരാളി. രണ്ട് തവണ അച്ഛനോടു മത്സരിച്ച ശേഷം മകനോടു ജെയ്ക് മത്സരിക്കുന്നു എന്ന പ്രത്യേകതയുണ്ട്. ലിജിന്‍ ലാലാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. ആംആദ്മി പാര്‍ടിയുടേത് ഉള്‍പെടെ 7 പേര്‍ മത്സരരംഗത്തുണ്ട്. 

ചൊവ്വാഴ്ച (05.09.2023) പുതുപ്പള്ളി മണ്ഡലത്തിന്റെ പരിധിയിലുള്ള സര്‍കാര്‍, അര്‍ധ സര്‍കാര്‍, വിദ്യാഭ്യാസ, വാണിജ്യ സ്ഥാപനങ്ങള്‍ക്കു പൊതുഅവധിയാണ്. പുതുപ്പള്ളി മണ്ഡലത്തിന്റെ പരിധിയില്‍ ഷോപ്‌സ് ആന്‍ഡ് കമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സംരംഭങ്ങള്‍, സ്ഥാപനങ്ങള്‍, വ്യവസായ സ്ഥാപനങ്ങള്‍, കടകള്‍ എന്നിവിടങ്ങളിലെ ജീവനക്കാര്‍ക്കും വേതനത്തോടു കൂടിയ അവധി. പോളിങ് സ്റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ചൊവ്വാഴ്ച അവധി. മണ്ഡലത്തില്‍ വൈകിട്ട് 6 വരെ നിരോധനാജ്ഞ നിലവിലുണ്ട്.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആളുകള്‍ ഒത്തുകൂടുന്നതും റാലികളും പൊതുസമ്മേളനങ്ങളും നടത്തുന്നതും വിലക്കി. പാമ്പാടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ വെള്ളൂര്‍ സെന്‍ട്രല്‍ എല്‍പി സ്‌കൂളിലെ 91,92,93,94 നമ്പര്‍ ബൂതുകള്‍ അതീവജാഗ്രതാ ബൂതുകളായി കണ്ടെത്തി. ഈ 4 ബൂതുകളിലും സാധാരണ സുരക്ഷയ്ക്കു പുറമേ അധികമായി ഒരു സിവില്‍ പൊലീസ് ഓഫിസറെ കൂടി നിയമിച്ചിട്ടുണ്ട്.

യുഡിഎഫ് സ്ഥാനാര്‍ഥി ചാണ്ടി ഉമ്മന്‍ പുതുപ്പള്ളി ജോര്‍ജിയന്‍ പബ്ലിക് സ്‌കൂളിലെ 126-ാം നമ്പര്‍ ബൂതില്‍ രാവിലെ ഒന്‍പതിനു വോട് ചെയ്യും. അമ്മ മറിയാമ്മ ഉമ്മനും സഹോദരിമാര്‍ക്കുമൊപ്പം എത്തിയാവും വോടട്ട് രേഖപ്പെടുത്തുക. 

എല്‍ഡിഎഫ് സ്ഥാനാര്‍ഥി ജെയ്ക് സി തോമസ് മണര്‍കാട് ഗവ. എല്‍പി സ്‌കൂളിലെ 72-ാം നമ്പര്‍ ബൂതില്‍ രാവിലെ ഏഴിന് വോടു രേഖപ്പെടുത്തും. ബിജെപി സ്ഥാനാര്‍ഥി ലിജിന്‍ ലാല്‍ കടുത്തുരുത്തി മണ്ഡലത്തിലെ കുറിച്ചിത്താനം സ്വദേശിയായതിനാല്‍ പുതുപ്പള്ളിയില്‍ വോടില്ല. മന്ത്രി വി എന്‍ വാസവന്‍ പാമ്പാടി എംജിഎം ഹയര്‍ സെകന്‍ഡറി സ്‌കൂളില്‍ വോട് രേഖപ്പെടുത്തും. ചലച്ചിത്രതാരം ഭാമയുടെ വോട് മണര്‍കാട് സെന്റ് മേരീസ് ബൂത് നമ്പര്‍ 84ലാണ്.


Puthuppally By-election | പുതുപ്പള്ളിയില്‍ വോടെടുപ്പ് ആരംഭിച്ചു; വൈകിട്ട് 6 വരെ നിരോധനാജ്ഞ; സര്‍കാര്‍, അര്‍ധ സര്‍കാര്‍, വിദ്യാഭ്യാസ, വാണിജ്യ സ്ഥാപനങ്ങള്‍ക്ക് പൊതുഅവധി


Keywords: News, Kerala, Kerala-News, Politics, Politics-News, Election-News, Puthuppally News, Kerala News, Kottayam News, By-election, Vote, Curfew, Public Holiday, Voting begins in Puthupalli; curfew till 6 pm; Public holiday for Govt, Semi Govt, Educational and Commercial Institutions.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia