Students Vote | എല്ലാ വിദ്യാര്‍ഥികള്‍ക്കും വോട്; രാജ്യത്ത് ആദ്യജില്ലയായി കണ്ണൂര്‍

 


കണ്ണൂര്‍: (KVARTHA) അര്‍ഹരായ മുഴുവന്‍ വിദ്യാര്‍ഥികളെയും വോടര്‍മാരാക്കിയ രാജ്യത്തെ ആദ്യ ജില്ലയായി കണ്ണൂര്‍ മാറി. അസിസ്റ്റന്റ് കലക്ടര്‍ അനൂപ് ഗാര്‍ഗ് നോഡല്‍ ഓഫീസറായ സ്വീപിന്റെ നേതൃത്വത്തില്‍ നടത്തിയ കാംപയിനിലാണ് ഈ നേട്ടം കൈവരിച്ചത്.

ഇതോടെ 11 നിയമസഭ മണ്ഡലങ്ങളിലെ 115 കോളജുകളില്‍ നിന്നായി 27,450 വിദ്യാര്‍ഥികളെയാണ് വോടര്‍ പട്ടികയില്‍ ചേര്‍ത്തത്. ജില്ലാ നോഡല്‍ ഓഫീസറുടെ കീഴില്‍ ഓരോ മണ്ഡലങ്ങളിലും പ്രത്യേക നോഡല്‍ ഓഫീസര്‍മാര്‍ ടീമായാണ് കാംപയിന്‍ ഏകോപിപ്പിച്ചത്. കല്യാശ്ശേരി മണ്ഡലത്തിലെ വിവിധ കോളജുകളില്‍ നിന്നാണ് കൂടുതല്‍ വിദ്യാര്‍ഥികളെ ചേര്‍ത്തത്.

8207 യുവതകളെ വോടര്‍ പട്ടികയില്‍ ചേര്‍ത്തു. പയ്യന്നൂര്‍ 2967, തളിപ്പറമ്പ് 2623, ഇരിക്കൂര്‍ 1767, പേരാവൂര്‍ 2708, മട്ടന്നൂര്‍ 1517, കൂത്തുപറമ്പ് 2266, ധര്‍മ്മടം 1071, തലശ്ശേരി 1847, കണ്ണൂര്‍ 2010, അഴീക്കോട് 467 എന്നിങ്ങനെയാണ് മറ്റു മണ്ഡലങ്ങളില്‍ ചേര്‍ത്ത വിദ്യാര്‍ഥികളുടെ കണക്ക്. 20 ദിവസം നീണ്ട കാംപയിന്റെ ഭാഗമായി 50 പ്രത്യേക കാംപുകളും വിവിധ കോളജുകളില്‍ നടത്തിയാണ് ഈ നേട്ടം കൈവരിക്കാനായത്.

Students Vote | എല്ലാ വിദ്യാര്‍ഥികള്‍ക്കും വോട്; രാജ്യത്ത് ആദ്യജില്ലയായി കണ്ണൂര്‍

കാംപയിന്റെ വിജയത്തിനായി കോളജ് പ്രിന്‍സിപല്‍മാരുടെ സഹായവും എന്‍ എസ് എസ് കേഡറ്റുമാരുടെ പിന്തുണയും സ്വീപിന് ലഭിച്ചിരുന്നു. കൂടാതെ വോടര്‍ രെജിസ്‌ട്രേഷന്‍ സുഗമമാക്കാന്‍ ജില്ലാതലത്തില്‍ ഒരു പ്രത്യേക ഹെല്‍പ് ലൈന്‍ നമ്പറും ഇമെയില്‍ പിന്തുണയും ഉറപ്പാക്കിയിരുന്നു.

തിരഞ്ഞെടുപ്പിന്റെ പ്രധാന്യത്തെ കുറിച്ച് കൃത്യമായ അറിവില്ലാത്ത വിദ്യാര്‍ഥികള്‍ക്കിടിയില്‍ കൂടുതല്‍ അവബോധനം സൃഷ്ടിക്കാന്‍ കാംപയിന്‍ കൊണ്ട് സാധിച്ചുവെന്ന് പദ്ധതി നിര്‍വഹിച്ച ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Keywords: News, Kerala, Kerala-News, Politics-News, Kannur-News, Vote, Students, Kannur News, Kannur, First District, Politics, Party, Political Party, Anoop Garg, Assistant Collector, Vote for all students; Kannur becomes the first district.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia