ബിഎസ്എന്‍എല്ലിനും എയര്‍ടെല്ലിനും പിന്നാലെ പരിധിയില്ലാത്ത കോള്‍ പ്ലാനുകളുമായി വോഡഫോണും

 


കൊച്ചി: (www.kvartha.com 09.12.2016) ഉപഭോക്താക്കള്‍ക്ക് പരിധിയില്ലാത്ത കോള്‍ പ്ലാനുകളുമായി വോഡഫോണും രംഗത്ത്. ഒപ്പം സൗജന്യ ഡേറ്റ സേവനവും നല്‍കുന്നു. റിലയന്‍സ് ജിയോ വെല്‍ക്കം ഓഫര്‍ കാലാവധി നീട്ടിയതിന് പിന്നാലെയാണ് വോഡഫോണിന്റെ നീക്കം. ജിയോയ്ക്ക് ബിഎസ്എന്‍എല്ലും എയര്‍ടെല്ലും കഴിഞ്ഞ ദിവസങ്ങളില്‍ പുതിയ ഓഫര്‍ പ്ലാനുകള്‍ പുറത്തിറക്കിയിരുന്നു.

രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളിലൊന്നായ വോഡഫോണ്‍ പ്രീ-പെയ്ഡ് ഉപഭോക്താക്കള്‍ക്കു പരിധിയില്ലാതെ വോയ്‌സ് കോളുകള്‍ ചെയ്യാനായി രണ്ടു പ്ലാനുകളാണ് പുറത്തിറക്കിയത്. എല്ലാ 2ജി, 3ജി, 4ജി ഉപഭോക്താക്കള്‍ക്കും ലഭ്യമായ ഈ പ്ലാനുകളുടെ കാലാവധി 28 ദിവസമാണ്. 144-149 രൂപയുടെ പ്ലാനില്‍ രാജ്യമൊട്ടാകെയുള്ള വോഡഫോണ്‍ നെറ്റ് വര്‍ക്കില്‍ പരിധിയില്ലാതെ ലോക്കല്‍, എസ്ടിഡി കോളുകള്‍ ചെയ്യാം. 50 എംബി ഡാറ്റയും ഇതോടൊപ്പം ലഭിക്കും. ദേശീയ റോമിംഗില്‍ പരിധിയില്ലാതെ ഇന്‍കമിംഗ് കോളുകള്‍ സ്വീകരിക്കാം. 4ജി ഹാന്‍ഡ്‌സെറ്റുള്ളവര്‍ക്ക് 300 എംബി ഡാറ്റയും ലഭിക്കും.

ബിഎസ്എന്‍എല്ലിനും എയര്‍ടെല്ലിനും പിന്നാലെ പരിധിയില്ലാത്ത കോള്‍ പ്ലാനുകളുമായി വോഡഫോണും


344-349 രൂപയുടെ പ്ലാനില്‍, രാജ്യത്തെ എല്ലാ ലാന്‍ഡ്, മൊബൈല്‍ ഫോണുകളിലേക്കു പരിധിയില്ലാതെ ലോക്കല്‍, എസ്ടിഡി കോളുകള്‍ ചെയ്യാം. 50 എംബി ഡേറ്റയും ഇതോടൊപ്പം ലഭിക്കും. ദേശീയ റോമിംഗില്‍ പരിധിയില്ലാതെ ഇന്‍കമിംഗ് കോള്‍ സൗജന്യമായി സ്വീകരിക്കാനും സാധിക്കും. 4ജി ഹാന്‍ഡ്‌സെറ്റ് ഉടമകള്‍ക്ക് 1 ജിബി ഡാറ്റയും ലഭിക്കും.

145, 345 രൂപയ്ക്കുള്ള പ്രീപെയ്ഡ് പ്ലാനുകളാണ് കഴിഞ്ഞ ദിവസം എയര്‍ടെല്‍ പ്രഖ്യാപിച്ചത്. 145 രൂപയുടെ പ്രീ പെയ്ഡ് പ്ലാന്‍ പ്രകാരം പരിധിയില്ലാതെ ലോക്കല്‍ കോളുകളും, എയര്‍ടെലില്‍ നിന്നു എയര്‍ടെലിലേയ്ക്ക് പരിധിയില്ലാതെ നാഷണല്‍ കോളുകളും വിളിക്കാം. ഇതോടൊപ്പം 300 എം ബി ഡാറ്റയും സൗജന്യമായി ലഭിക്കും. 345 രൂപയുടെ എയര്‍ടെല്‍ പ്ലാനില്‍ ഒരു ജി ബി 4ജി ഡാറ്റ, പരിധിയില്ലാതെ ലോക്കല്‍, നാഷണല്‍ കോളുകള്‍ എന്നിവയും ലഭിക്കും. 28 ദിവസമാണ് ഓഫറിന്റെ കാലാവധി. 149 രൂപയുടെ പ്ലാന്‍ ആണ് ബിഎസ്എന്‍എല്‍ പുറത്തിറക്കിയത്. മറ്റു നെറ്റ്വര്‍ക്കുകള്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ സമാനമായ ഓഫറാണ് ഇപ്പോള്‍ വോഡഫോണും പ്രഖ്യാപിച്ചിരിക്കുന്നത്.

''ഉപഭോക്താക്കളുടെ വൈവിധ്യമാര്‍ന്ന കമ്മ്യൂണിക്കേഷന്‍ ആവശ്യങ്ങള്‍ നിറവേറ്റുവാന്‍ ലളിതമായ റെഡി ടു യൂസ് സൊലൂഷനുകള്‍ ലഭ്യമാക്കുവാന്‍ വോഡഫോണ്‍ എപ്പോഴും പ്രതിജ്ഞാബദ്ധമാണ്. കമ്പനി അടുത്തകാലത്ത് ദേശീയ റോമിംഗില്‍ ഇന്‍കമിംഗ് രാജ്യമൊട്ടാകെ സൗജന്യമാക്കിയിരുന്നു. ഇപ്പോള്‍ പരിധിയില്ലാതെ വിളിക്കാവുന്ന പ്ലാനുകള്‍ ലഭ്യമാക്കുന്നതുവഴി കോടികണക്കിനുവരുന്ന തങ്ങളുടെ ഉപഭോക്താക്കള്‍ക്കു ആശങ്കപ്പെടാതെ അവരുടെ പ്രിയപ്പെട്ടവരുമായി കണക്ടഡ് ആയിരിക്കാന്‍ സാധിക്കും. ഇതോടൊപ്പം 4ജി ഉപഭോക്താക്കള്‍ക്ക് 1 ജിബി ഡാറ്റ സൗജന്യമായി ഉപയോഗിക്കുവാനുമുള്ള സൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്.'' പുതിയ പ്ലാനുകള്‍ പുറത്തിറക്കിക്കൊണ്ട് വോഡഫോണ്‍ ഇന്ത്യ ചീഫ് കൊമേഴ്‌സ്യല്‍ ഓഫീസര്‍ സന്ദീപ് കടാരിയ പറഞ്ഞു.

ഏറ്റവും മികച്ച സേവനം ലഭ്യമാക്കുവാനായി വോഡഫോണ്‍ സൂപ്പര്‍ നെറ്റ് ശൃംഖലയില്‍ കമ്പനി വന്‍നിക്ഷേപം നടത്തി വരികയാണ്. ഏറ്റവും പുതിയ ടെക്‌നോളജിയുടെ സഹായത്തോടെ മികച്ച ഉപഭോക്തൃ അനുഭവം ലഭ്യമാക്കുവാന്‍ കമ്പനി ഉദ്ദേശിക്കുന്നു. കമ്പനിയുടെ രാജ്യമൊട്ടാകെയുള്ള മൊബൈല്‍ നെറ്റ്‌വര്‍ക്കില്‍ എച്ച്ഡി ശബ്ദ നിലവാരവും, സൂപ്പര്‍ മൊബൈല്‍ ബ്രോഡ്ബാന്‍ഡ് അനുഭവവും ലഭ്യമാക്കിയിട്ടുണ്ട്.

Keywords:  Kerala, Kochi, Vodafone, Offer, Plan, Tariff, Sim, Network, BSNL, Airtel, Communication, Reliance Jio, Vodafone-offers-unlimited-calling
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia