ബാര്‍ കോഴ: സര്‍ക്കാര്‍ സി ബി ഐ അന്വേഷണത്തെ ഭയക്കുന്നുവെന്ന് മുരളീധരന്‍

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 11.11.2014) ആര്‍ എസ് എസ് നേതാവ് മനോജ് വധക്കേസില്‍ സി.ബി.ഐ. അന്വേഷണം ഏര്‍പെടുത്തിയ യു.ഡിഎഫ് സര്‍ക്കാര്‍ ധനകാര്യമന്ത്രി കെ എം മാണിക്കെതിരെ ഉയര്‍ന്ന ബാര്‍ കോഴ ആരോപണത്തില്‍ അന്വേഷണം സി.ബി.ഐയെ ഏല്പിക്കാത്തത് എന്താണെന്ന ചോദ്യവുമായി ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍.

ബാര്‍ കോഴ കേസ് അന്വേഷണം സി.ബി.ഐയെ ഏല്‍പിക്കുക, ധനമന്ത്രി കെ.എം.മാണി രാജിവെയ്ക്കുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തി  സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുരളീധരന്‍. മനോജ് വധക്കേസില്‍ പ്രതിസ്ഥാനത്ത് കുടുങ്ങുന്നത് സിപിഎമ്മുകാര്‍ മാത്രമാണെന്നു കരുതിയാണ് യു ഡി എഫ് അന്വേഷണം സി.ബി.ഐയ്ക്ക് കൈമാറിയത്. എന്നാല്‍, ബാര്‍ കോഴ സി.ബി.ഐ അന്വേഷിച്ചാല്‍ മുഖ്യമന്ത്രി അടക്കമുള്ളവര്‍ കുടുങ്ങുമെന്ന് അറിയാവുന്നതിനാലാണ് അന്വേഷണം സി ബി ഐയ്ക്ക് വിടാന്‍ ഭയക്കുന്നതെന്നും   മുരളീധരന്‍ ആരോപിച്ചു.
ബാര്‍ കോഴ: സര്‍ക്കാര്‍ സി ബി ഐ അന്വേഷണത്തെ ഭയക്കുന്നുവെന്ന് മുരളീധരന്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  V.Muralidharan criticizes UDF govt, Thiruvananthapuram, RSS, Leader, Allegation, Resignation, CPM, UDF, CBI, Kerala.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia