ഷാനിയെ മദ്യലോബിയുടെ ആളാണെന്ന് താന്‍ പറഞ്ഞിട്ടില്ല, ഇതുവരെ പറയാത്ത കാര്യങ്ങളുമായി സുധീരന്റെ അഭിമുഖം

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 20.09.2014) മുന്‍ എഐസിസി സെക്രട്ടറി ഷാനിമോള്‍ ഉസ്മാന്‍ മദ്യലോബിയുടെ ആളാണെന്നു താന്‍ പറഞ്ഞിട്ടേയില്ലെന്ന് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍. പര്‍ട്ടിയിലെത്തന്നെ ചിലര്‍ നുണ പ്രചരിപ്പിക്കുകയാണ്. ഇന്നും കഴിഞ്ഞ് നാളെ ഈ തെറ്റിദ്ധാരണയൊക്കെ മാറുമെന്നുതന്നെയാണ് തന്റെ പ്രതീക്ഷ. വികാര നിര്‍ഭരമായി സുധീരന്‍ പറഞ്ഞു.

അവര്‍ തന്റെ സ്വന്തം സഹോദരിയുടെ സ്ഥാനത്തുള്ള സഹപ്രവര്‍ത്തകയാണെന്നും എത്രയോ കാലമായി പരസ്പരം അറിയുന്ന ആളുകളാണെന്നും അദ്ദേഹം വിശദീകരിച്ചു. സമകാലിക മലയാളം വാരികയ്ക്കു നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് സുധീരന്‍ മനസു തുറക്കുന്നത്. കെപിസിസി പ്രസിഡന്റ് ആയ ശേഷം വിശദമായും പലതും തുറന്നു പറഞ്ഞും ആദ്യമായി നല്‍കുന്ന അഭിമുഖം കവര്‍ സ്റ്റോറിയായാണ് മലയാളം വാരിക പ്രസിദ്ധീകരിച്ചിരിക്കുന്നത്. തന്റെ ഒരു സഹപ്രവര്‍ത്തകരേക്കുറിച്ചും മോശമായി ഒന്നും താന്‍ പറഞ്ഞിട്ടില്ല, അങ്ങനെയുള്ള ആളല്ല താനെന്ന് കേരളീയ സമൂഹത്തിന് അറിയാം. വി.ഡി. സതീശനുമായും പിണക്കമൊന്നുമില്ല. സുധീരന്‍ പറയുന്നു.

കേരളം മദ്യരഹിതമാകണം എന്നതുപോലെ, കോണ്‍ഗ്രസ് ഗ്രൂപ്പ് രഹിതമാകണം എന്നും തനിക്ക് ആഗ്രഹമുണ്ടെന്നു പറയുന്ന സുധീരന്‍, ഗ്രൂപ്പ് നിലനിര്‍ത്തേണ്ടത് ചിലരുടെ മാത്രം ആവശ്യമാണെന്ന് തുറന്നടിക്കുന്നുമുണ്ട്. ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും പേരെടുത്തുപറഞ്ഞ് ഗ്രൂപ്പുമായി ചേര്‍ത്തു നടത്തിയിരിക്കുന്ന പരാമര്‍ശങ്ങള്‍ സ്‌ഫോടനാത്മകമാണ്. സോണിയാ ഗാന്ധി വിലക്കിയിട്ടും കേരളത്തില്‍ ഗ്രൂപ്പ് കളിക്കുകയാണെന്ന വിമര്‍ശനവുമുണ്ട്. പണ്ടേ ഉമ്മന്‍ ചാണ്ടി ഇപ്പോഴത്തെപ്പോലെയാണ്, എന്നാല്‍ തന്റെ രീതി വേറെയാണ്. സമൂഹത്തിലെ ഏറ്റവും ദുരിതമനുഭവിക്കുന്നവരെക്കുറിച്ച് ഓര്‍ത്തായിരിക്കണം ഭരണാധികാരി തീരുമാനങ്ങള്‍ എടുക്കേണ്ടത്.

തന്റെ വ്യക്തിപരമായ സുരക്ഷ പോലും അവഗണിച്ചാണ് താന്‍ പുതിയ മദ്യനയത്തിനു വേണ്ടി നിലകൊള്ളുന്നത്. കേരളത്തിലെ വീട്ടമ്മമാരുടെ പിന്തുണ ഇത്രയധികമുള്ള തീരുമാനം വേറെയില്ല. എന്നാല്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ പോലും ഈ നയത്തെ എതിര്‍ക്കുന്നു. 418 ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കുന്നതിനെതിരേ താന്‍ സ്വീകരിച്ച കടുത്ത നിലപാടിന്റെ പശ്്ചാച്ചലത്തില്‍ ഉമ്മന്‍ ചാണ്ടി പൊടുന്നനെ പുതിയ മദ്യനയം പ്രഖ്യാപിച്ചതിനേക്കുറിച്ചും ഇതുവരെ പറയാത്ത കാര്യങ്ങള്‍ വി.എം. സുധീരന്‍ പറയുന്നു.

എ.കെ. ആന്റണി, വയലാര്‍ രവി, കടന്നപ്പള്ളി രാമചന്ദ്രന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നീ നേതാക്കളും സിപിഎമ്മും കൊലപാതക രാഷ്ട്രീയവുമൊക്കെ അഭിമുഖത്തില്‍ കടന്നുവരുന്നു. ഗാന്ധിയുടെ ആദര്‍ശങ്ങളും അവയുടെ കാലിക പ്രസക്തിയും സുധീരന്‍ ആവര്‍ത്തിക്കുന്നു.
ഷാനിയെ മദ്യലോബിയുടെ ആളാണെന്ന് താന്‍ പറഞ്ഞിട്ടില്ല, ഇതുവരെ പറയാത്ത കാര്യങ്ങളുമായി സുധീരന്റെ അഭിമുഖം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords : Ex. AICC Secretary, V.M Sudheeran, Kerala,  Shanomole Usman, VM Sudheeran's exclusive interview, Congress Group.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia