ADVERTISEMENT
തൊടുപുഴ : മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനെതിരെ നടപടിയെടുക്കാന്‍ നീങ്ങുന്ന സി.പി.എം നേതൃത്വത്തിന്റെ പോക്ക് ശരിയല്ലെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം.സുധീരന്‍.
ചന്ദ്രശേഖരന്‍ വധത്തെ അപലപിച്ച സി.പി.എം. കേന്ദ്രനേതൃത്വത്തിന്റെ ഈ നിലപാട് തെറ്റാണെന്നും സുധീരന്‍ പറഞ്ഞു. തൊടുപുഴയില്‍ അക്രമരാഷ്ട്രീയത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നടപടി വേണ്ടത് വി.എസിനെതിരെയല്ല. ടി.പി വധക്കേസില്‍ പ്രതിപ്പട്ടികയിലുള്ള പാര്‍ട്ടിക്കാര്‍ക്കെതിരെയാണ്. ചന്ദ്രശേഖരന്‍ വധത്തില്‍ പാര്‍ട്ടിക്ക് ഒരു ബന്ധവുമില്ലെന്ന് പറയുന്നവര്‍ ടി.പി വധക്കേസില്‍ പ്രതികളായവരെ ജയിലില്‍ സന്ദര്‍ശിക്കുകയാണ് ചെയ്യുന്നതെന്ന് സുധീരന്‍ പറഞ്ഞു.
വി.എസിനെതിരായ പാര്‍ട്ടി നീക്കങ്ങള്‍ സൂചിപ്പിക്കുന്നത് സി.പി.എം. തെറ്റു തിരുത്താന്‍ തയ്യാറല്ല എന്നാണ്.
ഇത് സി.പി.ഐ.എമ്മിന്റെ യഥാര്‍ത്ഥ മുഖം വ്യക്തമാക്കുന്നുവെന്നും സുധീരന്‍ ആരോപിച്ചു.

Keywords: Thodupuzha, V.S Achuthanandan, V.M Sudheeran, CPM, Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.