കെപിസിസി പുനസംഘടനയെ ചൊല്ലി കോൺഗ്രസിൽ പൊട്ടിത്തെറി തുടരുന്നു; വി എം സുധീരൻ രാജിവച്ചു
Sep 25, 2021, 11:06 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 25.09.2021) കെപിസിസി പുനസംഘടനയെ ചൊല്ലിയുള്ള പൊട്ടിത്തെറി കോൺഗ്രസിൽ തുടരുന്നു. കെപിസിസി മുൻ അധ്യക്ഷൻ വി എം സുധീരൻ കെപിസിസി രാഷ്ട്രീയ കാര്യ സമിതിയിൽ നിന്ന് രാജിവച്ചു.
കടുത്ത അതൃപ്തിയെ തുടർന്നാണ് രാജിയെന്നാണ് സുധീരൻ പ്രതികരിച്ചത്. വേണ്ടത്ര കൂടിയാലോചന നടക്കുന്നില്ലെന്നാണ് പരാതി. രാഷ്ട്രീയ കാര്യ സമിതിയെ നോക്കു കുത്തി ആക്കുന്നുവെന്നും വിമർശനം ഉയരുന്നുണ്ട്. പാർടിയിലെ മാറ്റങ്ങളിൽ ചർച ഉണ്ടായില്ലെന്നും കെപിസിസി പുനഃ സംഘടനാ ചർചകളിലും ഒഴിവാക്കിയെന്നും സുധീരൻ പരാതി ഉയർത്തി.
Keywords: News, Thiruvananthapuram, Kerala, State, Top-Headlines, V.M Sudheeran, KPCC, Congress, VM Sudheeran, KPCC, VM Sudheeran resigns from KPCC Political Affairs Committee.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

