കോണ്‍ഗ്രസില്‍ നേതൃമാറ്റം വേണമെന്ന ആവശ്യം ഉയര്‍ന്നിട്ടില്ല; വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് വി എം സുധീരന്‍
Jun 6, 2016, 11:36 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 06.06.2016) നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയ എക്‌സിക്യൂട്ടീവ് യോഗത്തിനിടെ കോണ്‍ഗ്രസില്‍ നേതൃമാറ്റം വേണമെന്ന ആവശ്യം ഉയര്‍ന്നതായുള്ള വാര്‍ത്തയ്‌ക്കെതിരെ കെ പി സി സി പ്രസിഡന്റ് വി എം സുധാകരന്‍.
വാര്‍ത്ത തെറ്റാണെന്ന് പറഞ്ഞ സുധീരന്‍ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ യോഗത്തില്‍ ആ ആവശ്യം ഉന്നയിച്ചിട്ടില്ലെന്നും തുറന്ന, ക്രിയാത്മകചര്‍ച്ചയാണ് യോഗത്തില്‍ നടന്നതെന്നും ആരെയും വ്യക്തിപരമായി വിരല്‍ചൂണ്ടിക്കൊണ്ടുള്ള വിമര്‍ശനമല്ല നടന്നതെന്നും പറഞ്ഞു. മാധ്യമപ്രവര്‍ത്തര്‍ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണെന്നും യോഗത്തില്‍ പറയാത്ത കാര്യങ്ങളാണ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചതെന്നും എക്‌സിക്യൂട്ടീവിലെ ചര്‍ച്ചകള്‍ ക്രിയാത്മകമാണെന്നും സുധീരന്‍ വ്യക്തമാക്കി. തോല്‍വി സംബന്ധിച്ച് ഹൈകമാന്‍ഡുമായുള്ള കൂടിക്കാഴ്ചക്ക് ഡെല്‍ഹിയിലേക്ക് പോകുന്നതിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുധീരന്‍.
എക്‌സിക്യൂട്ടീവ് യോഗത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ്
ഉയര്‍ന്നത്. കെപിസിസി വൈസ് പ്രസിഡന്റ് വി ഡി സതീശന്‍, എം എം ഹസന്‍ എന്നിവരാണ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, വി എം സുധീരന്‍ ത്രിമൂര്‍ത്തി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം നടത്തിയതെന്നായിരുന്നു വാര്‍ത്ത. മാത്രമല്ല 'തലമുറ മാറ്റം' തന്നെ വേണമെന്ന ആവശ്യമുയര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എ കെ ആന്റണിക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നതായും വാര്‍ത്തയുണ്ടായിരുന്നു.
പാര്‍ട്ടിയെ ശക്തമാക്കാനുള്ള മാര്‍ഗരേഖ തയാറാക്കാന്‍ കെപിസിസി വൈസ് പ്രസിഡന്റ് വി.ഡി.സതീശന്‍ കണ്‍വീനറായി ഉപസമിതിയെ നിയോഗിച്ചിട്ടുണ്ട്.
Also Read:
ചട്ടഞ്ചാല്‍ ഇറക്കത്തില്‍ മീന്‍ലോറി കുഴിയിലേക്ക് മറിഞ്ഞു; രണ്ട് പേര്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു
Keywords: VM Sudheeran gets bulk of blame, Thiruvananthapuram, Meeting, Controversy, Media, New Delhi, A.K Antony, Criticism, Ramesh Chennithala, Oommen Chandy, Kerala.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.