Criticized | കരിമണല്‍ കര്‍ത്തയുടെ മാനസപുത്രനായി പിണറായി വിജയന്‍ മാറിയെന്ന് വിഎം സുധീരന്‍

 


ആലപ്പുഴ: (KVARTHA) മുഖ്യമന്ത്രി പിണറായി വിജയന്‍ കരിമണല്‍ കര്‍ത്തയുടെ മാനസ പുത്രനായി മാറി എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്‍. കായംകുളത്ത് യുഡിഎഫിന്റെ ഇലക്ഷന്‍ കമീഷന്‍ ഓഫീസിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ എംപിയായിരിക്കെ തന്നോടൊപ്പം കരിമണല്‍ ഖനന വിരുദ്ധ സമരം നടത്തിയ സിപിഎം അധികാരത്തില്‍ വന്നപ്പോള്‍ കരിമണല്‍ കര്‍ത്തയുടെ ഏജന്റ് മാരായി മാറുന്ന കാഴ്ചയാണ് കേരളം കണ്ടത്.

Criticized | കരിമണല്‍ കര്‍ത്തയുടെ മാനസപുത്രനായി പിണറായി വിജയന്‍ മാറിയെന്ന് വിഎം സുധീരന്‍
 
മുഖ്യമന്ത്രിയുടെ മകള്‍ മാസപ്പടിയായി കര്‍ത്തയുടെ കമ്പനിയില്‍ നിന്നും 1.72 കോടി രൂപ കൈപ്പറ്റി എന്ന് തെളിഞ്ഞിട്ടും ഒരു ഇഡി അന്വേഷണവും നടന്നില്ല. ഡെല്‍ഹി മുഖ്യമന്ത്രി കെജ് രിവാളിനേക്കാള്‍ ഗുരുതരമായ അഴിമതിയാണ് കേരളത്തില്‍ നടമാടുന്നത്. എന്നാലും ഒരു കേന്ദ്ര ഏജന്‍സിയും പിണറായി വിജയനെ തൊടില്ല. ബിജെപി സിപിഎം അന്തര്‍ധാര തികച്ചും പ്രകടമാണെന്ന് അദ്ദേഹം പറഞ്ഞു.

ഡിസിസി പ്രസിഡന്റ് അഡ്വ ബി ബാബു പ്രസാദ്, കെപിസിസി സെക്രടറിമാരായ അഡ്വ ഇ സമീര്‍, എന്‍ രവി മുസ്ലിംലീഗ് ജില്ലാ സെക്രടറി എച്ച് ബഷീര്‍ കുട്ടി, തിരഞ്ഞെടുപ്പ് കമിറ്റി ജന:കണ്‍വീനര്‍ എഎം കബീര്‍, അഡ്വ. യു മുഹമ്മദ്, അഡ്വ. പി എസ് ബാബുരാജ്, എജെ ഷാജഹാന്‍, എപി ഷാജഹാന്‍ കെ പുഷ്പദാസ്, സിഎ സാദിഖ്, എം വിജയമോഹന്‍, ചിറപ്പുറത്ത് മുരളി, സൈനുല്ലാ ബുദ്ധീന്‍, മഹാദേവന്‍ വാഴശ്ശേരി, അരിതാ ബാബു, അഫ്സല്‍ പ്ലാമൂട്ടില്‍, എസ് രവീന്ദ്രന്‍, വള്ളിയില്‍ റസാക്ക്, ബിജു നസറുള്ള ഷുക്കൂര്‍ വഴിച്ചേരി തുടങ്ങിയവര്‍ പങ്കെടുത്തു.

Keywords: VM Sudheeran Criticized CM Pinarayi Vijayan, Alappuzha, News, Criticized, VM Sudheeran, Chief Minister, Pinarayi Vijayan, Politics, Corruption, Kerala News. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia