Custody | ഇടവേള ബാബുവിനെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന പരാതി; വ്ലോഗര്‍ കൃഷ്ണപ്രസാദ് പൊലീസ് കസ്റ്റഡിയില്‍
Jan 30, 2023, 16:06 IST
കൊച്ചി: (www.kvartha.com) താരസംഘടനയായ അമ്മയുടെ ജെനറല്‍ സെക്രടറിയും നടനുമായ ഇടവേള ബാബുവിനെ സമൂഹമാധ്യമമായ ഇന്‍സ്റ്റഗ്രാമിലൂടെ അധിക്ഷേപിച്ചെന്ന പരാതിയില്‍ പ്രതി കസ്റ്റഡിയില്‍. വ്ലോഗറും തിരുവനന്തപുരം സ്വദേശിയുമായ കൃഷ്ണകുമാറിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇടവേള ബാബുവിന്റെ പരാതിയില്‍ കൊച്ചി കാക്കനാട് സൈബര്‍ പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കൃഷ്ണപ്രസാദിനൊപ്പം ഇയാളുടെ മൊബൈലും ലാപ് ടോപും അടക്കമുള്ള സാധനങ്ങളും സൈബര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കൃഷ്ണപ്രസാദിന്റെ ഇന്‍സ്റ്റാഗ്രാം അകൗണ്ടില്‍ നാല് ദിവസം മുന്‍പാണ് ഇടവേള ബാബുവിനെതിരെ വീഡിയോ പങ്കുവച്ചത്. അഡ്വ.മുകുന്ദനുണ്ണി എന്ന ചിത്രത്തിനെതിരെ ബാബു നടത്തിയ വിമര്‍ശനത്തിന് എതിരെയായിരുന്നു വീഡിയോ. തുടര്‍ന്ന് തന്നെയും താരസംഘടന അമ്മയെയും സാമൂഹ്യമാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന് കാണിച്ച് ഇടവേള ബാബു പരാതി നല്‍കുകയായിരുന്നു.
Keywords: News,Kerala,Social-Media,instagram,Police,Custody,Complaint,Actor,Police,Cyber Crime, Vlogger Krishnaprasad in police custody
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.