VK Sanoj | 'പിന്നില്‍ മുഖമില്ലാത്തവരല്ല'; വടകരയില്‍ ശൈലജ ടീചര്‍ക്കെതിരെയുള്ള സമൂഹ മാധ്യമങ്ങളിലെ പ്രചാരണത്തിനെതിരെ വി കെ സനോജ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കണ്ണൂര്‍: (KVARTHA) വടകരയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ കെ ശൈലജയ്ക്കെതിരെ നടത്തുന്ന സമൂഹ മാധ്യമങ്ങളിലെ പ്രചാരണത്തിനെതിരെ ഡി വൈ എഫ് ഐ. കെ കെ ശൈലജ ടീചര്‍ക്കെതിരെ യൂത് കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയയിലൂടെ നികൃഷ്ടമായ പ്രചാരണം നടത്തുന്നുവെന്ന് ഡി വൈ എഫ് ഐ സംസ്ഥാന സെക്രടറി വി കെ സനോജ് പറഞ്ഞു. കണ്ണൂര്‍ യൂത് സെന്ററില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അങ്ങേയറ്റം നീചമായ സൈബര്‍ ആക്രമണമാണ് നടക്കുന്നതെന്നും, മുഖമില്ലാത്തവരല്ല പ്രചാരണത്തിന് പിന്നിലെന്നും വി കെ സനോജ് പറഞ്ഞു. ഉത്തരവാദിത്തപ്പെട്ട യൂത് കോണ്‍ഗ്രസ് നേതാക്കളാണ് പ്രചാരണം നടത്തുന്നതെന്ന് വ്യക്തമായിട്ടുണ്ട്. വടകര പാര്‍ലമെന്റ് മണ്ഡലം യു ഡി എഫ്് സ്ഥാനാര്‍ഥി ശാഫി പറമ്പില്‍, യൂത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍, പി സരിന്‍ എന്നിവരാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നതെന്നും വി കെ സനോജ് ആരോപിച്ചു.

യൂത് കോണ്‍ഗ്രസ് ജില്ലാ ജെനറല്‍ സെക്രടറിയായ ഷോബിന്‍ തോമസ് കേട്ടാല്‍ അറയ്ക്കുന്ന അസഭ്യം കെ കെ ശൈലജ ടീചര്‍ക്കെതിരെ പോസ്റ്റുചെയ്തുവെന്നും ഇതിന് തെളിവുകള്‍ ഉണ്ടെന്നും വി കെ സനോജ് പറഞ്ഞു. ആരും സോഷ്യല്‍ മീഡിയയില്‍ ഇത്തരം കമന്റുകള്‍ ചെയ്യാന്‍ പാടില്ല. ഉത്തരവാദിത്വപ്പെട്ട ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ആരും ഇത്തരത്തില്‍ പോസ്റ്റിട്ടില്ല. ഞങ്ങളാരും ഇത്തരം പ്രവൃത്തി ചെയ്യുന്നവര്‍ക്കായി ജാമ്യമെടുക്കാന്‍ പോയിട്ടില്ല.

കോട്ടയം കുഞ്ഞച്ചനെന്ന പേജില്‍ പോസ്റ്റിട്ട എബിനെ യൂത് കോണ്‍ഗ്രസ് തളളി പറഞ്ഞില്ല. എന്തിനാണ് എബിനെ വീണ്ടും കോണ്‍ഗ്രസ് ജില്ലാ സെക്രടറിയാക്കിയതെന്നും വി കെ സനോജ് പറഞ്ഞു. യൂത് കോണ്‍ഗ്രസ് നാഷനല്‍ കോര്‍ഡിനേറ്ററായ ഷോബിന്‍ തോമസാണ് മോര്‍ഫ് ചെയ്ത ചിത്രങ്ങളും എഡിറ്റ് ചെയ്ത വീഡിയോ കണ്ടന്റും പ്രചരിപ്പിക്കുന്നയാള്‍. എന്തുകൊണ്ട് ഇയാളെ തളളിപറയാന്‍ യൂത് കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകുന്നില്ലെന്ന് പറയണമെന്നും വി കെ സനോജ് പറഞ്ഞു.

VK Sanoj | 'പിന്നില്‍ മുഖമില്ലാത്തവരല്ല'; വടകരയില്‍ ശൈലജ ടീചര്‍ക്കെതിരെയുള്ള സമൂഹ മാധ്യമങ്ങളിലെ പ്രചാരണത്തിനെതിരെ വി കെ സനോജ്

വ്യാജ തിരിച്ചറിയില്‍ കാര്‍ഡുണ്ടാക്കിയ രാഹുല്‍ മാങ്കൂട്ടത്തിനാണ് വടകരയിലെ സ്ഥാനാര്‍ഥിയുടെ ഇലക്ഷന്‍ ചുമതല. യൂത് കോണ്‍ഗ്രസിലെ കണ്ണൂരിലെ സുധാകര വിഭാഗം നേതാവായ ഫര്‍സീന്‍ മജീദുതന്നെയാണ് തനിക്ക് കിട്ടേണ്ട വോട്ടുകിട്ടിയില്ലെന്ന് പരാതിപ്പെട്ടത്. നടന്‍ വിജയിയുടെയും രാഹുല്‍ ഗാന്ധിയുടെയുമൊക്കെ തിരിച്ചറില്‍ കാര്‍ഡുണ്ടാക്കിയവരാണ് യൂത് കോണ്‍ഗ്രസ് നേതൃത്വമെന്നും വി കെ സനോജ് ആരോപിച്ചു. എത്രമാത്രം അധമമായ മാനസികാവസ്ഥയാണ് യൂത് കോണ്‍ഗ്രസിന്. തൊഴിലുറപ്പ് തൊഴിലാളികളെ ആക്ഷേപിച്ചത് മുദ്രാവാക്യങ്ങള്‍ വിളിച്ചത്. ഈ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന മൂവര്‍ സംഘത്തിനെ കേരളീയസമൂഹം തിരിച്ചറിയേണ്ടതുണ്ട്.

തൃക്കാക്കരയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥിക്കെതിരെ അശ്ളീല വീഡിയോ പ്രചരിപ്പിച്ചപ്പോള്‍ ഇത്തരത്തില്‍ ഒരുവീഡിയോ കിട്ടിയാല്‍ ആരെങ്കിലും പ്രചരിപ്പിക്കാതിരിക്കുമോയെന്ന് പറഞ്ഞയാളാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. അതുകൊണ്ട് സതീശനും കെ സുധാകരനുമൊക്കെ ഇത്തരം സൈബര്‍ സംഘങ്ങളെ തിരുത്തുമെന്ന് വിശ്വസിക്കാന്‍ കഴിയില്ല.

ശൈലജ ടീചര്‍ക്കെതിരെയുളള അപകീര്‍ത്തികരമായ പോസ്റ്റിട്ടതിന് പൊലീസ് നടപടിയെടുത്തിരിക്കുകയാണ്. പാനൂരിലെ ലീഗ് നേതാവിനെതിരെ കേസെടുത്തിരിക്കുകയാണ്.
 
ശൈലജ ടീചറെ തയ്യല്‍ ടീചറെന്നൊക്കെയാണ് ഇവര്‍ വിശേഷിപ്പിക്കുന്നത്. ശൈലജ ടീചര്‍ നമ്മുടെയൊക്കെ നാട്ടുകാരിയാണ്. ശിവപുരം സ്‌കൂളിലെ സയന്‍സ് ടീചറായിരുന്നു അവരെന്ന് എല്ലാവര്‍ക്കും അറിയാം. ഈ വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാന രാഷ്ട്രീയപ്രശ്നങ്ങള്‍ മാറ്റിവെച്ച് അങ്ങേയറ്റം നികൃഷ്ടമായ പ്രചാരണങ്ങളാണ് വടകരയില്‍ ശൈലജ ടീചര്‍ക്കെതിരെ നടത്തിക്കൊണ്ടുവരുന്നതെന്നും വി കെ സനോജ് പറഞ്ഞു.

Keywords: News, Kerala, Kerala-News, Politics, Politics-News, VK Sanoj, Shafi Parambil, Rahul Mamkootathil, KK Shailaja, Cyber Attack Issue, LDF, UDF, Congress, Social Media, VK Sanoj against Shafi Parambil and Rahul Mamkootathil on KK Shailaja cyber attack issue.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia