വിഴിഞ്ഞത്ത് കാണാതായ രണ്ടു മത്സ്യതൊഴിലാളികളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി; അപകടത്തില്‍ മരിച്ചവരുടെ എണ്ണം 3 ആയി

 


തിരുവനന്തപുരം: (www.kvartha.com 27.05.2021) വിഴിഞ്ഞത്ത് കാണാതായ രണ്ടു മത്സ്യതൊഴിലാളികളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. പൂന്തുറ സ്വദേശി ജോസഫ് വര്‍ഗീസ്, സേവ്യര്‍ എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. കോസ്റ്റ് ഗാര്‍ഡ് നടത്തിയ തിരച്ചിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതോടെ വിഴിഞ്ഞം അപകടത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി.

വിഴിഞ്ഞത്ത് കാണാതായ രണ്ടു മത്സ്യതൊഴിലാളികളുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി; അപകടത്തില്‍ മരിച്ചവരുടെ എണ്ണം 3 ആയി

കഴിഞ്ഞ ചൊവ്വാഴ്ച അര്‍ധരാത്രിയിലാണ് വിഴിഞ്ഞത്ത് തിരയില്‍ പെട്ട് ബോട്ട് അപകടത്തില്‍ പെട്ടത്. സംഭവത്തില്‍ കഴിഞ്ഞ ദിവസം ഒരാളുടെ മൃതദേഹം കണ്ടെത്തിയിരുന്നു. പൂന്തുറ സ്വദേശി ഡേവിഡ്‌സണിന്റെ മൃതദേഹമാണ് അടിമലത്തുറയില്‍ വെച്ച് കഴിഞ്ഞ ദിവസം കണ്ടെത്തിയത്.

മത്സ്യബന്ധനത്തിന് ശേഷം കരയിലേക്ക് തിരികെ വരുന്നതിനിടെ ശക്തമായ തിരയില്‍ അകപ്പെട്ടാണ് ബോട്ട് മുങ്ങിയത്. വളരെ പെട്ടെന്ന് രൂപപ്പെട്ട വലിയ തിരയില്‍ പെട്ട് ചെറുവള്ളങ്ങള്‍ കടലിലേക്ക് ഒഴുകി പോവുകയും ചെയ്തു. ബോട്ട് മുങ്ങിയതിന് പിന്നാലെ മറ്റ് ബോട്ടുകളിലെ മത്സ്യതൊഴിലാളികളുടെ സഹായത്തോടെ അപകടത്തില്‍ പെട്ട ബോട്ടിലുണ്ടായിരുന്നവരെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും മൂന്നുപേരെ കാണാതായിരുന്നു.

Keywords:  Vizhinjam Tragedy: Missing fishermen body found, Thiruvananthapuram, News, Fishermen, Dead Body, Kerala, Missing.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia