Vizhinjam strike | കോര്‍പറേറ്റ് വത്കരണം ശക്തിപ്പെടുമ്പോള്‍ ജനങ്ങള്‍ പാപ്പരാകുന്ന വികസനമാണ് ഇൻഡ്യയില്‍ നടക്കുന്നതെന്ന് മോൺസിഞ്ഞോർ ക്ലാരൻസ് പാലിയത്ത്; വിഴിഞ്ഞം സമര ഐക്യദാര്‍ഢ്യ സമിതി രൂപവത്കരിച്ചു
Oct 16, 2022, 21:13 IST
ADVERTISEMENT
കണ്ണൂര്‍: (www.kvartha.com) വിഴിഞ്ഞം അദാനി തുറമുഖം നിര്‍മാണം നിര്‍ത്തിവെച്ച് അതുണ്ടാക്കിയ ആഘാതങ്ങള്‍ വിദഗ്ധ സമിതിയെ നിയോഗിച്ച് പഠിക്കണമെന്നാവശ്യപ്പെട്ട് വിഴിഞ്ഞത്ത് നടക്കുന്ന സമരത്തെ പിന്തുണക്കാന്‍ കണ്ണൂര്‍ ജില്ലയില്‍ ഐക്യദാര്‍ഢ്യ സമിതി രൂപവത്കരിച്ചു. കണ്ണൂര്‍ ബിഷപ് ഹൗസില്‍ ചേര്‍ന്ന യോഗം വികാരി ജനറല്‍ മോണ്‍സിഞ്ഞോര്‍ ക്ലാരന്‍സ് പാലിയത്ത് ഉദ്ഘാടനം ചെയ്തു.
കോര്‍പറേറ്റ് വത്കരണം ശക്തിപ്പെടുമ്പോള്‍ ജനങ്ങള്‍ പാപ്പരാകുന്ന വികസനമാണ് ഇൻഡ്യയില്‍ നടക്കുന്നതെന്നും കടല്‍ നാശം മീൻ സമ്പത്തിന്റെ നാശത്തിലൂടെ ഭക്ഷ്യ സുരക്ഷയെയടക്കം ബാധിക്കുന്നതായാണ് ലോക പട്ടിണി പട്ടികയില്‍ 107 ആം സ്ഥാനത്തേക്ക് ഇൻഡ്യ പിന്തള്ളപ്പെട്ടത് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മീൻ സമ്പത്ത് സംരക്ഷിക്കാനും മീൻ തൊഴിലാളികളുടെ ജീവിക്കാനുള്ള അവകാശം നഷ്ടപ്പെടാതിരിക്കാനുമാണ് വിഴിഞ്ഞത്ത് സമരം നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിഴിഞ്ഞം സമരസമിതി കണ്‍വീനര്‍ ഫാ. ലാബറില്‍ യേശുദാസ് സമര വിശദീകരണം നടത്തി. സംസ്ഥാനത്തെ 14 കലക്ടറേറ്റുകള്‍ക്കു മുന്നിലും 19 ന് ബഹുജന ധര്‍ണ നടക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ആന്റണി നെറോണ, ഡോ. ഡി സുരേന്ദ്രനാഥ്, എന്‍ സുബ്രഹ്മണ്യന്‍, രതീഷ് ആന്റണി, സാദിഖ് ഉളിയില്‍, ഫാ. മാര്‍ട്ടിന്‍ രായപ്പന്‍, അഡ്വ. ബിനോയ് തോമസ്, അഡ്വ. കസ്തുരി ദേവന്‍, അഡ്വ. വിനോദ് പയ്യട, ജോര്‍ജ് തയ്യില്‍ . സിസ്റ്റര്‍ ട്രീസ ജോര്‍ജ്, ചന്ദ്രാംഗദന്‍, കെബി സൈമണ്‍, സജി കെപി, സുനില്‍ കുമാര്‍ കെ, സബിന്‍ കളത്തില്‍, ഗോഡ്സണ്‍ ഡിക്രൂസ് എന്നിവര്‍ പ്രസംഗിച്ചു.
ഡോ. ഡി സുരേന്ദ്രനാഥ് ചെയര്‍മാനും ആന്റണി നൊറോണ കണ്‍വീനറുമായി വിഴിഞ്ഞം സമര ഐക്യദാര്‍ഢ്യ സമിതിയുടെ കണ്ണൂര്‍ ജില്ലാ കമിറ്റി രൂപവത്കരിച്ചു. 19 ന് രാവിലെ 10.30 ന് കണ്ണൂര്‍ പഴയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് ആരംഭിച്ച് കലക്ടറേറ്റിലേക്ക് ബഹുജന മാര്‍ചും ധര്‍ണയും നടക്കും.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.