Vizhinjam protesters | മന്ത്രി വി അബ്ദുര്‍ റഹ്‌മാന്‍ ലോകം കണ്ട ഏറ്റവും വലിയ രാജ്യദ്രോഹിയെന്ന് വിഴിഞ്ഞം സമരസമിതി കണ്‍വീനര്‍ ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസ്

 


തിരുവനന്തപുരം: (www.kvartha.com) വിഴിഞ്ഞം സമരം രാജ്യദ്രോഹികള്‍ നടത്തുന്നതാണെന്ന മന്ത്രി വി അബ്ദുര്‍ റഹ്‌മാന്റെ പ്രസ്താവനക്കെതിരെ സമരസമിതി കണ്‍വീനര്‍ ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസ് രംഗത്ത്. അബ്ദുര്‍ റഹ്‌മാനാണ് ലോകം കണ്ട ഏറ്റവും വലിയ രാജ്യദ്രോഹിയെന്നും മത്സ്യത്തൊഴിലാളികളുടെ മന്ത്രിയെന്നാണ് ഞങ്ങള്‍ വിചാരിച്ചിരുന്നതെന്നും പക്ഷെ തലങ്ങും വിലങ്ങും സംസാരിക്കുന്നത് വേറെ ഏതോ മന്ത്രിക്കു വേണ്ടിയാണെന്നും തിയോഡോഷ്യസ് പറഞ്ഞു.

 Vizhinjam protesters | മന്ത്രി വി അബ്ദുര്‍ റഹ്‌മാന്‍ ലോകം കണ്ട ഏറ്റവും വലിയ രാജ്യദ്രോഹിയെന്ന് വിഴിഞ്ഞം സമരസമിതി കണ്‍വീനര്‍ ഫാദര്‍ തിയോഡോഷ്യസ് ഡിക്രൂസ്

രാജ്യദ്രോഹി ആരാണെന്നും രാജ്യദ്രോഹികളെ അഴിച്ചുവിട്ടത് ആരാണെന്നും വിഴിഞ്ഞത്ത് നമ്മള്‍ കണ്ടു. അബ്ദുര്‍ റഹ്‌മാനും മന്ത്രിയുടെ സിപിഎം ഗുണ്ടകളുമാണ് അവിടെ അഴിഞ്ഞാടിയത്. അതുകൊണ്ട് രാജ്യദ്രോഹികളെന്ന് ഞങ്ങളെ വിളിക്കാന്‍ മാത്രം തരംതാണുപോയ അബ്ദുര്‍ റഹ്‌മാനാണ് രാജ്യദ്രോഹിയെന്നും തിയോഡോഷ്യസ് പറഞ്ഞു.

അദ്ദേഹത്തെ അടിയന്തരമായി പുറത്താക്കണമെന്നും ദേശീയപതാക നേരാംവണ്ണം ഉയര്‍ത്താന്‍ അറിയാത്തവരാണ് രാജ്യദോഹിയെന്ന് വിളിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ദേശീയഗാനം അച്ചടക്കത്തോടു കൂടി പാടാന്‍ പഠിച്ചിട്ടുള്ളവരാണ് ഞങ്ങള്‍. അബ്ദുര്‍ റഹ്‌മാനെ കേരള ഗവര്‍ണറോ, പ്രധാനമന്ത്രിയോ അടിയന്തരമായി പുറത്താക്കണം.

വലിയ പീരങ്കിപ്പടയെ നേരിട്ടിട്ടുള്ളവരാണ് ഞങ്ങള്‍. ഞങ്ങളുടെ ആള്‍ക്കാരെ നിങ്ങള്‍ തല്ലിച്ചതച്ചല്ലോ. അതെല്ലാം നിരായുധരായി നേരിട്ട മത്സ്യത്തൊഴിലാളികള്‍ക്ക് പറയാനുള്ളത്, അബ്ദുര്‍ റഹ്‌മാന്റെ വിടുവായത്തവുമായി വരിക..നമുക് സമരപ്പന്തലില്‍ വെച്ചു കാണാം എന്നും സമരസമിതി കണ്‍വീനര്‍ പറഞ്ഞു.

വിഴിഞ്ഞം സീ പോര്‍ട് കംപനി മസ്‌കറ്റ് ഹോടെലില്‍ സംഘടിപ്പിച്ച പരിപാടിയിലാണ് മന്ത്രി വിവാദ പ്രസ്താവന നടത്തിയത്. വിഴിഞ്ഞം പദ്ധതിയില്‍ നിന്നും പിന്നോട്ടില്ലെന്ന് പറഞ്ഞ മന്ത്രി ഇതിലും വലിയ തടസം നീക്കിയിട്ടുണ്ടെന്നും രാജ്യദ്രോഹികളാണ് നിര്‍മാണം തടയുന്നതെന്നും പറഞ്ഞിരുന്നു. സര്‍കാരിനു താഴാവുന്നതിനു പരിധിയുണ്ട്. ഒരിഞ്ച് പിന്നോട്ടില്ലെന്നും മന്ത്രി പറഞ്ഞു.

വിഴിഞ്ഞത്ത് പരിഹാരം നിര്‍ദേശിച്ച് കൊണ്ടാണ് സര്‍കാര്‍ മുന്നോട്ട് പോകുന്നത്. ഞങ്ങള്‍ക്ക് പദ്ധതി പ്രവര്‍ത്തനത്തില്‍ സംശയമില്ല. പുറത്തുള്ളവര്‍ക്ക് സംശയമുണ്ടാകാം. എന്നാല്‍, അതൊക്കെ വെറുതെയാണെന്ന് ബോധ്യപ്പെടും. പ്രത്യേകിച്ച് മത്സ്യത്തൊഴിലാളികളുടെ കണ്ണീര്‍ വീഴില്ല. ഈ പദ്ധതിയില്‍ നിന്നും ഒരു കാരണവശാലും പിന്നോട്ട് പോകില്ല. സര്‍കാര്‍ പറഞ്ഞ സമയത്ത് പദ്ധതി പൂര്‍ത്തീകരിക്കും.

പത്ത് പേരും കുറച്ച് ഗുണ്ടകളും ചേര്‍ന്ന് വികസനം തടസപ്പെടുത്താന്‍ ശ്രമിച്ചാല്‍ നടക്കില്ല. ദേശീയപാത വികസനം, എയര്‍പോര്‍ടുകളുടെ വിപുലീകരണം, ഗെയില്‍ പൈപ് ലൈന്‍ ഉള്‍പെടെ വികസന പ്രവൃത്തിയില്‍ സര്‍കാര്‍ സ്വീകരിച്ച സമീപനം ഈ നാട് കണ്ടതാണ്.

ഹാപിനക്‌സ് ഇന്‍ഡക്‌സിലേക്കാണ് കേരളം പോകുന്നത്. സന്തോഷത്തോടെ ജീവിക്കുന്ന നാടാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. കാര്യങ്ങള്‍ മനസിലാക്കി സമരത്തില്‍ നിന്നും പിന്മാറണം. കേരളത്തെ സംബന്ധിച്ച് ഏറ്റവും നിര്‍ണായക ഘട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Keywords: Vizhinjam protesters says against minister V Abdurahman, Thiruvananthapuram, News, Politics, Allegation, Minister, Trending, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia