Booked | 'വര്‍ഗീയ ധ്രുവീകരണത്തിനും കലാപത്തിനും ശ്രമിച്ചു, മന്ത്രി വി അബ്ദുര്‍ റഹ്‌മാന് എതിരായ പരാമര്‍ശം ജനങ്ങളെ പ്രകോപിപ്പിക്കാന്‍ ലക്ഷ്യമിട്ട്'; വിഴിഞ്ഞം സംഘര്‍ഷത്തില്‍ ഫാ. തിയോഡേഷ്യസ് ഡിക്രൂസിനെതിരെ ഗുരുതര പരാമര്‍ശങ്ങളുമായി വിഴിഞ്ഞം പൊലീസിന്റെ എഫ്‌ഐആര്‍
Dec 1, 2022, 11:13 IST
തിരുവനന്തപുരം: (www.kvartha.com) വിഴിഞ്ഞം സംഘര്‍ഷത്തില്‍, സമരസമിതി കണ്‍വീനര്‍ ഫാ. തിയോഡേഷ്യസ് ഡിക്രൂസിനെതിരെ ഗുരുതര പരാമര്‍ശങ്ങളുമായി പൊലീസിന്റെ എഫ്‌ഐആര്‍. ഫാ. തിയോഡേഷ്യസ് വര്‍ഗീയ ധ്രുവീകരണത്തിനും കലാപത്തിനും ശ്രമിച്ചെന്നും മന്ത്രി വി അബ്ദുര്‍ റഹ് മാന് എതിരായ പരാമര്‍ശം ജനങ്ങളെ പ്രകോപിപ്പിക്കാന്‍ ലക്ഷ്യമിട്ടെന്നുമാണ് എഫ്‌ഐആറില്‍ പറയുന്നത്.
നേരത്തെ മന്ത്രിക്കെതിരായ പരാമര്‍ശം വിവാദമായതിനു പിന്നാലെ ഫാ. തിയോഡേഷ്യസ് അതു പിന്‍വലിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. പിന്നാലെ ഐഎന്‍എല്‍ സംസ്ഥാന കമിറ്റി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിഴിഞ്ഞം പൊലീസ് കേസെടുത്തത്. ഐഎന്‍എലിന്റെ പരാതിയില്‍ തിരുവനന്തപുരം സിറ്റി പൊലീസ് കമിഷണറാണ് കേസെടുക്കാന്‍ നിര്‍ദേശിച്ചത്.
മന്ത്രിമാരായ വി അബ്ദുര്‍ റഹ് മാന്‍, അഹ് മദ് ദേവര്‍കോവില്‍ എന്നിവര്‍ക്കെതിരെ വിഴിഞ്ഞം സമരസമിതി കണ്‍വീനര്‍ ഫാ. തിയോഡേഷ്യസ് ഡിക്രൂസ് നടത്തിയ വര്‍ഗീയ അധിക്ഷേപത്തിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഐഎന്‍എല്‍ സംസ്ഥാന ജെന.സെക്രടറി കാസിം ഇരിക്കൂറാണ് ഡിജിപിക്കു പരാതി നല്‍കിയത്.
സമരക്കാര്‍ ചെയ്യുന്നതു രാജ്യദ്രോഹക്കുറ്റമാണെന്ന് മന്ത്രി വി അബ്ദുര്‍ റഹ് മാന്‍ ആരോപിച്ചിരുന്നു. ഇതിനെതിരെ ആഞ്ഞടിച്ച ഫാ.തിയോഡേഷ്യസ്, ലോകം കണ്ട ഏറ്റവും വലിയ രാജ്യദ്രോഹിയാണ് മന്ത്രി അബ്ദുര്‍ റഹ് മാനെന്നു ആരോപിച്ചിരുന്നു.
അദ്ദേഹത്തിന്റെ വാക്കുകള്‍:
അബ്ദുര്‍ റഹ് മാന്‍ മത്സ്യത്തൊഴിലാളികളുടെ മന്ത്രിയെന്നാണു വിചാരിച്ചിരുന്നത്. അദ്ദേഹത്തിന്റെ പേരില്‍ത്തന്നെ ഒരു തീവ്രവാദിയുണ്ട്. അദ്ദേഹം സംസാരിക്കുന്നത് വേറെ ഏതോ മന്ത്രിക്കു വേണ്ടിയാണ്. വിഴിഞ്ഞത്ത് അഴിഞ്ഞാടിയത് മന്ത്രിയും അദ്ദേഹത്തിന്റെ സിപിഎം ഗുണ്ടകളുമാണ്. ദേശീയ പതാക നേരാംവണ്ണം ഉയര്‍ത്താന്‍ അറിയാത്തവരാണ് രാജ്യദ്രോഹിയെന്നു വിളിക്കുന്നത്. അബ്ദുര്‍ റഹ് മാനെ കേരള ഗവര്‍ണറോ, പ്രധാനമന്ത്രിയോ അടിയന്തരമായി പുറത്താക്കണം.
Keywords: Vizhinjam protest: Latin Catholic priest booked for 'terrorist' remark against Kerala minister V Abdurahiman, Thiruvananthapuram, News, Politics, Allegation, Police, Trending, Minister, Complaint, Kerala.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.