Viva Kerala | വിവ കേരളം കാംപെയ് ന്‍; പെണ്‍കരുത്തും താളഭംഗിയും വിളിച്ചോതി കരാട്ടെ, ശിങ്കാരിമേളം പ്രദര്‍ശനങ്ങള്‍

 


തലശേരി: (www.kvartha.com) സംസ്ഥാന സര്‍കാരിന്റെ വിവാകേരളം വിളര്‍ചയില്‍ നിന്ന് വളര്‍ചയിലേക്ക് കാംപെയ് ന്റെ സംസ്ഥാന തല ഉദ്ഘാടനത്തോട് അനുബന്ധിച്ച് പെണ്‍കുട്ടികളുടെ കരാട്ടെ പ്രദര്‍ശനവും വനിതകളുടെ ശിങ്കാരിമേളവും നടന്നു. 

തലശ്ശേരി നഗരസഭാ ടൗണ്‍ഹാള്‍ അങ്കണത്തിലാണ് പ്രദര്‍ശനം നടന്നത്. കുടുംബശ്രീ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് പെണ്‍കുട്ടികള്‍ക്ക് കരാട്ടെയിലും സ്ത്രീകള്‍ക്ക് ശിങ്കാരിമേളത്തിലും പരിശീലനം നല്‍കിയത്.

പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ 60 ഓളം വിദ്യാര്‍ഥിനികള്‍ക്ക് ഇത്തരത്തില്‍ പരിശീലനം നല്‍കിയിട്ടുണ്ട്. ഇതില്‍ പന്ന്യന്നൂര്‍ പഞ്ചായതിലെ കുട്ടികളുടെ കരാട്ടെ പ്രദര്‍ശനം വിവ കേരളം പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനത്തോട് അനുബന്ധിച്ച് തലശ്ശേരി മുന്‍സിപല്‍ ടൗണ്‍ഹാള്‍ അങ്കണത്തില്‍ നടന്നു. പന്ന്യന്നൂര്‍ പഞ്ചായതില്‍ നിന്നു പരിശീലനം ലഭിച്ച 30 ബാലസഭാ കുട്ടികളാണ് കരാട്ടെ പ്രദര്‍ശനം നടത്തിയത്.

Viva Kerala | വിവ കേരളം കാംപെയ് ന്‍; പെണ്‍കരുത്തും താളഭംഗിയും വിളിച്ചോതി കരാട്ടെ, ശിങ്കാരിമേളം പ്രദര്‍ശനങ്ങള്‍

കരാട്ടെ അധ്യാപകനായ സുമേഷ് ചടയത്തിന്റെ നേതൃത്വത്തിലായിരുന്നു പ്രദര്‍ശനം. പെണ്‍കുട്ടികള്‍ക്ക് സ്വയം സുരക്ഷ എന്ന നിലയിലാണ് പരിശീലനം നല്‍കിയത്. പന്ന്യന്നൂര്‍ പഞ്ചായതിലെ 30 കുട്ടികള്‍ക്കും ചെറുകുന്ന് പഞ്ചായതിലെ 30 കുട്ടികള്‍ക്കുമാണ് കരാട്ടെ പരിശീലനം നല്‍കിയത്. പ്രദര്‍ശനം കാണാന്‍ നിരവധി പേരാണ് ടൗണ്‍ ഹാള്‍ അങ്കണത്തിലെത്തിയത്. കത്തകള്‍, ആയുധ പ്രയോഗം, മെയ്യഭ്യാസ പ്രകടനം. ഓട് പൊട്ടിക്കല്‍ തുടങ്ങിയവ അരങ്ങേറി.

Viva Kerala | വിവ കേരളം കാംപെയ് ന്‍; പെണ്‍കരുത്തും താളഭംഗിയും വിളിച്ചോതി കരാട്ടെ, ശിങ്കാരിമേളം പ്രദര്‍ശനങ്ങള്‍

വനിതകളുടെ ശിങ്കാരിമേളവും നടന്നു. വനിതകളുടെ വ്യത്യസ്ഥമായ കഴിവുകള്‍ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ശിങ്കാരിമേളത്തില്‍ പരിശീലനം നല്‍കിയത്.

Viva Kerala | വിവ കേരളം കാംപെയ് ന്‍; പെണ്‍കരുത്തും താളഭംഗിയും വിളിച്ചോതി കരാട്ടെ, ശിങ്കാരിമേളം പ്രദര്‍ശനങ്ങള്‍

 പ്രദര്‍ശനം കണ്ട ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് കുട്ടികളെയും വനിതകളേയും അഭിനന്ദിച്ചു. ആരോഗ്യ പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. വിളര്‍ചയ്‌ക്കെതിരെ അഞ്ച് പഞ്ചുകള്‍ എന്ന ബ്രോഷറിന്റെ പ്രകാശനവും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു.

Keywords:  Viva Kerala Campaign; Karate and Shingari Mela exhibitions invoking female strength and rhythm, Thalassery, News, Health, Health and Fitness, Health Minister, Inauguration, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia