വിതുര കേസ്: നടന്‍ ജഗതി ശ്രീകുമാറിനെ വെറുതെ വിട്ട കീഴ്‌ക്കോടതി നടപടി ഹൈക്കോടതി ശരിവച്ചു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി:  വിതുര പെണ്‍വാണിഭക്കേസില്‍ നടന്‍ ജഗതി ശ്രീകുമാറിനെ വെറുതെ വിട്ട കീഴ്‌ക്കോടതി നടപടി ഹൈക്കോടതി ശരിവച്ചു. ജഗതി ശ്രീകുമാറിനെ കുറ്റവിമുക്തനാക്കിയതിനെതിരെ സര്‍ക്കാര്‍ നല്‍കിയ  അപ്പീല്‍ ഹൈക്കോടതി തള്ളി. കഴിഞ്ഞ മാസം 21 ാം തിയതിയാണ് കോട്ടയം വിചാരണകോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.

സര്‍ക്കാര്‍ നല്‍കിയ അപ്പീലില്‍ വിധി പറയാന്‍ ഹൈക്കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങള്‍ പരിഗണിക്കുന്ന ജസ്റ്റിസ് പി.ഭവദാസന്‍ അധ്യക്ഷനായ ബെഞ്ചാണു കേസില്‍ വിധി പറഞ്ഞത്.
പ്രോസിക്യൂഷന് വേണ്ടി അഡ്വ. ധനേഷ് പി. മാഞ്ഞൂരാനാണ് വാദിച്ചത്.

വിതുര സ്വദേശിയായ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ട് ഘട്ടമായി കോടതി പരിഗണിച്ച 15 കേസുകളില്‍
 20 പ്രതികളെയും വിചാരണ കോടതി വെറുതെവിട്ടിരുന്നു. വിചാരണയ്ക്കിടെ പെണ്‍കുട്ടിക്ക് പ്രതികളെ തിരിച്ചറിയാന്‍ കഴിയാത്തതാണ്  പ്രതികളെ വെറുതെ വിടാനിടയാക്കിയത്. ചലചിത്രനടന്‍ ജഗതി ശ്രീകുമാര്‍ കൂടി ഉള്‍പ്പെട്ട പെണ്‍വാണിഭ കേസാണ് വിതുര.

കേസില്‍ ആകെ 20 പ്രതികളാണ്  ഉള്‍പ്പെട്ടിരുന്നത്. ഇവരില്‍ ഒന്നാം പ്രതി സുരേഷ് അടക്കമുള്ള ആറ് പേര്‍ ഇപ്പോഴും ഒളിവിലാണ്. എന്നാല്‍ സുരേഷ് ചെന്നൈയില്‍ പെണ്‍വാണിഭം നടത്തുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ടെങ്കിലും അന്വേഷണത്തിന് ഉത്തരവില്ലാത്തതിനെ തുടര്‍ന്ന് ചെന്നൈയില്‍ പോയി ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. സുരേഷിനെ നിയമത്തിനു മുന്നില്‍ കൊണ്ടുവന്നാല്‍ മാത്രമേ കേസിന് തുമ്പുണ്ടാവുകയുള്ളൂ.

വിതുര കേസ്: നടന്‍ ജഗതി ശ്രീകുമാറിനെ വെറുതെ വിട്ട കീഴ്‌ക്കോടതി നടപടി ഹൈക്കോടതി ശരിവച്ചു1995 നവംബറിലാണ് വിതുര കേസിനാസ്പദമായ സംഭവമുണ്ടായത്. വീട്ടിലെ പ്രാരാബ്ധത്തില്‍ നിന്നും മോചനം നേടാനായി തൊഴില്‍ തേടി നടന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി ഇടനിലക്കാര്‍ വഴി പെണ്‍വാണിഭക്കാര്‍ക്ക് നല്‍കി പീഡിപ്പിക്കുകയായിരുന്നു.

വിതുര സ്വദേശിനിയായ അജിതയാണ്  പെണ്‍കുട്ടിക്ക് ജോലി വാഗ്ദാനം
ചെയ്ത് കൊല്ലം സ്വദേശിയായ ഒന്നാംപ്രതി സുരേഷിന് കൈമാറിയത്. തുടര്‍ന്ന് സുരേഷ് പെണ്‍കുട്ടിയെ പീഡനത്തിന് വിധേയമാക്കിയതിനുശേഷം മറ്റുള്ളവര്‍ക്ക് കൈമാറുകയായിരുന്നു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം.

Also Read: 
ഖത്തറില്‍ നിന്നും എത്തിച്ച ആഡംബരകാര്‍ ഹമ്മര്‍ പോലീസ് കസ്റ്റഡിയിലെടുത്തു

Keywords: Vithura case issue: Appeal rejected against Jagathy Sreekumar, Kochi, High Court of Kerala, Kottayam, Molestation, Police, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more, Kerala culture, Malayalam comedy, Malayalam news channel, Kerala news paper, News Malayalam, Today news paper, Today cricket news, Malayalam hot news, Malayalam Kathakal, Live Malayalam News, News Kerala, Malayalam gulf news.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script