കേരളത്തെ നടുക്കിയ വിസ്മയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭർത്താവ് കിരൺ കുമാറിനെ സെർവീസിൽ നിന്ന് പിരിച്ചുവിട്ടു
Aug 6, 2021, 16:43 IST
തിരുവനന്തപുരം: (www.kvartha.com 06.08.2021) കേരളത്തെ ഞെട്ടിച്ച വിസ്മയയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഭർത്താവ് കിരൺ കുമാറിനെ സെർവീസിൽ നിന്ന് പിരിച്ചുവിട്ടു. കൊല്ലത്തെ മോടോർ വാഹനവകുപ്പ് റീജ്യണൽ ഓഫീസിൽ അസിസ്റ്റന്‍റ് മോടോർ വെഹികിൽ ഇൻസ്പെക്ടറായിരുന്നു കിരൺ.
വിസ്മയയുടെ മരണത്തിന് പിന്നാലെ സസ്പെൻഷനിലായിരുന്നു കിരൺ കുമാർ. വകുപ്പ് തല അന്വേഷണം നടത്തിയതിന് ശേഷം, സംശയാതീതമായി കുറ്റം ചെയ്തെന്ന് തെളിഞ്ഞതിനെത്തുടർന്നാണ് സെർവീസിൽ നിന്നും പിരിച്ചുവിട്ടത്. ഗതാഗതമന്ത്രി ആന്‍റണി രാജുവാണ് തീരുമാനം പ്രഖ്യാപിച്ചത്.
വിസ്മയയുടെ മരണത്തിന് പിന്നാലെ സസ്പെൻഷനിലായിരുന്നു കിരൺ കുമാർ. വകുപ്പ് തല അന്വേഷണം നടത്തിയതിന് ശേഷം, സംശയാതീതമായി കുറ്റം ചെയ്തെന്ന് തെളിഞ്ഞതിനെത്തുടർന്നാണ് സെർവീസിൽ നിന്നും പിരിച്ചുവിട്ടത്. ഗതാഗതമന്ത്രി ആന്‍റണി രാജുവാണ് തീരുമാനം പ്രഖ്യാപിച്ചത്.
അതേസമയം ഭാര്യയുടെ മരണത്തെത്തുടർന്ന് ഭർത്താവിനെ സെർവീസിൽ നിന്ന് പിരിച്ചുവിടുന്നത് ഇതാദ്യമാണ്. 1960-ലെ കേരള സിവിൾ സെർവീസ് റൂൾ പ്രകാരമാണ് കിരണിനെ പിരിച്ചുവിടുന്നത്. കിരണിന് ഇനി സർകാർ സെർവീസിൽ തുടർജോലിയും ലഭിക്കില്ല. പെൻഷനും അർഹതയുണ്ടാവില്ല.
1960-ലെ സെർവീസ് ചട്ടപ്രകാരം സ്ത്രീവിരുദ്ധവും, സാമൂഹ്യനീതിക്ക് നിരക്കാത്തതും, ലിംഗനീതിക്ക് എതിരുമായ പ്രവർത്തനങ്ങൾ നടത്തി സർകാരിനും മോടോർ വാഹനവകുപ്പിനും ദുഷ്പേര് വരുത്തി വച്ചെന്ന് തെളിഞ്ഞാൽ സർവീസിൽ നിന്ന് പിരിച്ചുവിടാം. അതനുസരിച്ചാണ് കിരണിനെതിരെയും നടപടിയെടുത്തതെന്ന് ഗതാഗതമന്ത്രി ആന്‍റണി രാജു പറഞ്ഞു.
അതേസമയം പൊലീസ് അന്വേഷണം സമാന്തരമായി നടക്കും. സാക്ഷിമൊഴികൾ അടക്കമുള്ള കാര്യങ്ങൾ വിസ്മയയുടെ കേസിൽ ശേഖരിച്ചിരുന്നു. കിരൺ കുമാറിന് പറയാനുള്ളതും കേട്ടു. 45 ദിവസം മുമ്പാണ് കേസിൽ കിരണിനെ സസ്പെൻഡ് ചെയ്തത്. അന്വേഷണവിധേയമായാണ് സസ്പെൻഡ് ചെയ്യുകയായിരുന്നു. സസ്പെൻഷൻ കാലാവധി പൂർത്തിയായി. അന്വേഷണ പ്രകാരം സംശയാതീതമായി കിരൺ കുറ്റം ചെയ്തെന്ന് വ്യക്തമായതിനെത്തുടർന്നാണ് പിരിച്ചുവിടൽ.
keywords: News, Thiruvananthapuram, Kerala, State, Death, Suicide, Government, Police, Case, Vismaya death case, Vismaya death case; Kiran Kumar dismissed from service.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.