Visitor pass | കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രിയില്‍ സന്ദര്‍ശക പാസ് പുനരാരംഭിച്ചു
Dec 3, 2022, 22:33 IST
ADVERTISEMENT
തളിപറമ്പ്: (www.kvartha.com) പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡികല്‍ കോളജ് ആശുപത്രിയില്‍ സന്ദര്‍ശകര്‍ക്ക് ഡിസംബര്‍ ഒന്ന് മുതല്‍ സന്ദര്‍ശക പാസ് പുനരാരംഭിച്ചു. സംസ്ഥാനത്തെ ഇതര ഗവ. മെഡികല്‍ കോളജുകളിലെന്ന പോലെ ആശുപത്രി വികസന സമിതിക്കാണ് ഇതിന്റെ മേല്‍നോട്ടം. ഉച്ചക്ക് ഒരു മണി മുതല്‍ നാലു മണി വരെ സന്ദര്‍ശനപാസ് ലഭ്യമാണ്.
അത്യാഹിത വിഭാഗം, ഐസിയു, ഓപറേഷന്‍ തിയേറ്റര്‍, ലേബര്‍ റൂം എന്നിവിടങ്ങളിലൊഴികെയാണ് സന്ദര്‍ശക പാസ് മുഖാന്തിരം പ്രവേശനം അനുവദിച്ചിട്ടുള്ളത്. വൈകുന്നേരം നാലു മണി മുതല്‍ ആറു മണി വരെ പാസ് ഇല്ലാതെയും സന്ദര്‍ശനം അനുവദിക്കുന്നതാണെന്ന് പ്രിന്‍സിപല്‍ ഡോ. പ്രതാപ് സോമനാഥ്, ആശുപത്രി സൂപ്രണ്ട് ഡോ. സുദീപ് എന്നിവര്‍ അറിയിച്ചു.

Keywords: Latest-News, Kerala, Kannur, Top-Headlines, Hospital, Medical College, Kannur Govt. Medical College Hospital, Visitor pass resumed in Kannur Govt. Medical College Hospital.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.