Murder Case | വിഷ്ണുപ്രിയ വധം: ശ്യാംജിത്തുമായി കടയില്‍ തെളിവെടുപ്പ് നടത്തി

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) വിഷ്ണുപ്രിയ കൊലപാതകത്തിലെ പ്രതി ശ്യാംജിത്തിനെ കൂത്തുപറമ്പിലെ കടയില്‍ തെളിവെടുപ്പിന് എത്തിച്ചു. പ്രതി ചുറ്റിക വാങ്ങിയതായി പറയുന്ന കൂത്തുപറമ്പിലെ കടയിലാണ് തെളിവെടുപ്പിന് കൊണ്ടുവന്നത്. ഈ ചുറ്റിക ഉപയോഗിച്ചാണ് പ്രതി വിഷ്ണുപ്രിയയെ തലയ്ക്കടിച്ചു വീഴ്ത്തിയതെന്നാണ് പ്രതി മൊഴി നൽകിയിരിക്കുന്നത്. നിര്‍വികാരനായാണ് ശ്യാംജിത്ത് തെളിവെടുപ്പിന് എത്തിയത്. കടയുടമ ഇയാളെ തിരിച്ചറിഞ്ഞു. ഇതിനു ശേഷം പൊലീസിന് മൊഴികൊടുത്തു.
  
Murder Case | വിഷ്ണുപ്രിയ വധം: ശ്യാംജിത്തുമായി കടയില്‍ തെളിവെടുപ്പ് നടത്തി

ശ്യാംജിത്തിനെ വ്യാഴാഴ്ച കോഴിക്കോട്ടേക്ക് കൊണ്ടു പോകും. വിഷ്ണുപ്രിയയുടെ പൊന്നാനിക്കാരനായ സുഹൃത്തും ശ്യാംജിത്തുമായി കോഴിക്കോടുവച്ചു കണ്ടുമുട്ടുകയും ഇരുവരും തമ്മില്‍ വഴക്കുണ്ടാവുകയും ചെയ്തിരുന്നുവെന്നാണ് പറയുന്നത്. ഈ സംഭവം എവിടെ വെച്ചാണെന്ന് അറിയാനും അവിടെ വെച്ചു പൊന്നാനിക്കാരനായ മുഖ്യസാക്ഷിയുടെ സാന്നിധ്യത്തില്‍ തെളിവെടുക്കാനുമാണ് ശ്യാംജിത്തിനെ കൊണ്ടുപോകുന്നത്.

കഴിഞ്ഞ ശനിയാഴ്ചയാണ് പാനൂര്‍ വളള്യായിയില്‍ കണ്ണച്ചാന്‍ങ്കണ്ടി ഹൗസില്‍ വിഷ്ണുപ്രിയ (23) പ്രണയപ്പകയില്‍ അതിദാരുണമായി കൊല്ലപ്പെട്ടത്. അറസ്റ്റിലായ അന്നുമുതല്‍ യാതൊരു കൂസലോ കുറ്റബോധമോ ഇല്ലാതെയാണ് ശ്യാംജിത്ത് അന്വേഷണത്തെ നേരിട്ടതും മൊഴിനല്‍കിയതും.

Keywords:  Kannur, Kerala, News, Top-Headlines, Latest-News, Investigates, Murder case, Vishnupriya's Murder: Evidence taken from shop.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Desk Delta
Desk Delta

154168 Articles

Tags

Share this story

wellfitindia