Court Verdict | വിധി കേട്ടത് അങ്ങേയറ്റം ശാന്തനായി; കുറ്റബോധമില്ലാതെ വിഷ്ണു പ്രിയ വധക്കേസിലെ പ്രതി ശ്യാംജിത്ത്

 

കണ്ണൂര്‍: (KVARTHA) കേരളത്തെ നടുക്കിയ അരുംകൊലയിലെ വിധി കേള്‍ക്കാന്‍ ശ്യാംജിത്ത് പ്രതികൂട്ടില്‍ നിന്നത് ലവലേശം കുറ്റബോധമില്ലാതെ. മരണം വരെ ജീവപര്യന്തം തടവിനും പത്തുവര്‍ഷം കഠിന തടവിനും രണ്ടു ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചതായി ജഡ് ജ് പ്രഖ്യാപിച്ചപ്പോള്‍ ശ്യാംജിത്ത് കേട്ടുനിന്നത് മുഖത്ത് യാതൊരു ഭാവ വ്യത്യാസമില്ലാതെ.

നേരത്തെ കുറ്റക്കാരനായി കോടതി പ്രഖ്യാപിച്ചപ്പോഴും ജഡ്ജ് എന്തെങ്കിലും പറയാനുണ്ടോയെന്ന് ചോദിച്ചപ്പോള്‍ താന്‍ നിരപരാധിയാണെന്നായിരുന്നു ശ്യാംജിത്തിന്റെ മറുപടി. ഇതിനുശേഷം രണ്ടു ദിവസം കഴിഞ്ഞിട്ട് പറഞ്ഞ വിധി പ്രഖ്യാപനത്തിനിടെയിലും ശാന്തനും സമചിത്തനുമായിരുന്നു ശ്യാംജിത്ത്. വളരെ അപൂര്‍വം കുറ്റവാളികളില്‍ മാത്രം കാണുന്ന പ്രത്യേകതയാണിതെന്നും ശിക്ഷയെ കുറിച്ച് നേരത്തെ ശ്യാംജിത്തിന് ധാരണയുണ്ടായിരുന്നുവെന്നും ഈ കാര്യത്തില്‍ പബ്ലിക് പ്രോസിക്യൂടര്‍ കെ അജിത്ത് കുമാര്‍ പ്രതികരിച്ചു.

Court Verdict | വിധി കേട്ടത് അങ്ങേയറ്റം ശാന്തനായി; കുറ്റബോധമില്ലാതെ വിഷ്ണു പ്രിയ വധക്കേസിലെ പ്രതി ശ്യാംജിത്ത്

ഇതിനിടെ വള്ള്യായി വിഷ്ണു പ്രിയ വധക്കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും പത്തുവര്‍ഷം കഠിനതടവും രണ്ടു ലക്ഷം പിഴയടക്കാനും ശിക്ഷ ലഭിച്ചത് പ്രോസിക്യൂഷന്‍ നടത്തിയ നിയമ പോരാട്ടത്തിന് അംഗീകാരമായിട്ടുണ്ട്. ലോകത്തെ മുഴുവന്‍ പെണ്‍കുട്ടികള്‍ക്കുമായി വിധി സമര്‍പ്പിക്കുന്നുവെന്ന് അഡ്വ. കെ അജിത് കുമാര്‍ ശിക്ഷാവിധി വന്നതിനുശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.

നേരിട്ട് ദ്യക് സാക്ഷിയില്ലാത്ത കേസില്‍ പ്രതിക്ക് കോടതി ജീവിത അവസാനം വരെ തടവും പത്തുവര്‍ഷം കഠിന തടവും പിഴയും വിധിച്ചത് പ്രോസിക്യൂഷന്‍ വാദത്തിനുള്ള അംഗീകാരമായി കാണുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സ്വന്തം വീട്ടില്‍ കിടന്നുറങ്ങാനും സ്വതന്ത്രമായി തീരുമാനമെടുക്കാനുമുള്ള ഓരോ പെണ്‍കുട്ടിക്കുമുള്ള സ്വാതന്ത്ര്യം ഉറപ്പാക്കുന്നതാണ് കോടതി വിധിയെന്നും അദ്ദേഹം പറഞ്ഞു.

കോടതി വിധിയില്‍ ആശ്വാസമുണ്ടെന്നും നീതി ലഭിക്കാന്‍ എല്ലാവരും സഹകരിച്ചുവെന്നും വിഷ്ണു പ്രിയയുടെ സഹോദരിമാരായ വിപിനയും വിസ്മയയും പൊട്ടി കരഞ്ഞുകൊണ്ട് പ്രതികരിച്ചു. വിധിയില്‍ ആശ്വാസമുണ്ടെന്നും വിധിപകര്‍പ്പ് കിട്ടിയാല്‍ മറ്റു കാര്യങ്ങള്‍ തീരുമാനിക്കുമെന്നും വിഷ്ണു പ്രിയയുടെ വല്യച്ഛന്‍ കെ വിജയന്‍ പറഞ്ഞു. കേരളത്തെ ഞെട്ടിച്ച കൊലപാതക കേസിലെ വിധി കേള്‍ക്കാന്‍ നൂറ് കണക്കിനാളുകള്‍ എത്തിയിരുന്നു.

തലകുനിച്ച് നിന്ന് നിശബ്ദമായി വിധി കേട്ട ശേഷം പൊലീസുകാരോടൊപ്പം പ്രതിയായ ശ്യാംജിത്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മടങ്ങി. ജീവപര്യന്തം തടവിനും പത്തുവര്‍ഷം കഠിന തടവിനും രണ്ടു ലക്ഷം രൂപ പിഴയടക്കാനുമാണ് വിഷ്ണു പ്രിയ വധക്കേസിലെ പ്രതി ശ്യാംജിത്തിനെ തലശേരി സെഷന്‍സ് കോടതി (ഒന്ന്) ജഡ്ജ് എവി മൃദുല ശിക്ഷിച്ചത്.

Court Verdict | വിധി കേട്ടത് അങ്ങേയറ്റം ശാന്തനായി; കുറ്റബോധമില്ലാതെ വിഷ്ണു പ്രിയ വധക്കേസിലെ പ്രതി ശ്യാംജിത്ത്
 
തലശേരി ജില്ലാ കോടതിയിലെ ഔദ്യോഗിക ജീവിതത്തിലെ അവസാന ദിവസമാണ് എ വി മൃദുല അതിക്രൂരമായ കൊലപാതക കേസിലെ വിധി പ്രസ്താവിച്ചത്. അടുത്ത ദിവസം മുതല്‍ അവര്‍ വയനാട് ജഡ്ജായി ചുമതലയേല്‍ക്കും. കൊലപാതകം നടന്നതിനുശേഷം പ്രതി ശ്യാംജിത്ത് ജുഡീഷ്യല്‍ കസ്റ്റഡിയിലായതിനാല്‍ പതിനഞ്ചുമാസം കൊണ്ടാണ് കോടതിയില്‍ വിചാരണ പൂര്‍ത്തിയാക്കിയത്. 30 ദിവസം കൊണ്ടാണ് പാനൂര്‍ സിഐ എംപി ആസാദ് ഈ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.Keywords: Vishnupriya murder case: Shyamjith gets lifer, additional 10-year jail term, Kannur, News, Vishnupriya Murder Case, Court Verdict, Shyamjith, Judge, Judicial Custody, Imprisonment, Kerala. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia