Police FIR | വിഷ്ണു പ്രിയ കൊലപാതകം: ആസൂത്രിതമെന്ന് പൊലീസ് പ്രാഥമിക റിപോർട്; 'പൊലീസിനെ കബളിപ്പിക്കാൻ ബാർബർ ഷോപിൽ നിന്ന് മറ്റൊരാളുടെ മുടി ശേഖരിച്ച് ബാഗിലിട്ടു'
Oct 23, 2022, 11:42 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂർ: (www.kvartha.com) പാനൂർ വിഷ്ണു പ്രിയ കൊലപാതകം ആസൂത്രിതമാണെന്ന് പൊലിസിന്റെ പ്രാഥമിക അന്വേഷണ റിപോർട്. പാനൂർ വള്ള്യായിയിൽ കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ മൃതദേഹം ഞായറാഴ്ച രാവിലെ പരിയാരത്തെ കണ്ണൂർ മെഡികൽ കോളേജിൽ പോസ്റ്റുമോർടത്തിന് ശേഷം മൃതദേഹം ഉച്ചയോടെ വീട്ടിലെത്തിക്കും. വൈകുന്നേരത്തോടെ വീട്ടുവളപ്പിൽ സംസ്കരിക്കും.
അതേ സമയം വിഷ്ണു പ്രിയ കൊലപാതക കേസിലെ പ്രതി ശ്യാംജിതുമായി പൊലീസ് ഞായറാഴ്ച തെളിവെടുപ്പ് നടത്തി. ശ്യാംജിതിന്റെ മാനന്തേരിയിലുള്ള വീട്ടിലാണ് തെളിവെടുപ്പ് നടത്തിയത്. ഇയാൾ കൊലയ്ക്കു ഉപയോഗിച്ചതായി സംശയിക്കുന്ന ഇരുതലമൂർച്ചയുള്ള കത്തി, ചോര പുരണ്ട വസ്ത്രങ്ങൾ, ഷൂ, മറ്റുആയുധങ്ങൾ എന്നിവയാണ് കണ്ടെത്തിയത്. പ്രതിയെ വൈകുന്നേരം തലശേരി കോടതിയിൽ ഹാജരാക്കും.
'കുത്തുപറമ്പിലെ ഒരു കടയിൽ നിന്നാണ് ചുറ്റികയും സ്ക്രൂ ഡ്രൈവറും വാങ്ങിയത്. ഇരുതലമൂർചയുള്ള കത്തി സ്വയം നിർമ്മിച്ചതാണ്. പൊലീസിനെ വഴി തെറ്റിക്കാൻ ബാർബർ ഷോപിൽ നിന്നും മറ്റൊരാളുടെ മുടിയും ശേഖരിച്ച് ബാഗിലിട്ടു. ഡിഎൻഎ പരിശോധന നടത്തുമ്പോൾ പൊലീസിനെ വഴി തെറ്റിക്കാനാണിതെന്ന് കരുതുന്നു', വൃത്തങ്ങൾ പറഞ്ഞു.
കൊലപാതകത്തിന് ശേഷവും ശ്യാംജിതിന് യാതൊരു ഭാവഭേദവ്യത്യാസവുമില്ലാത്തത് പൊലീസിനെ അമ്പരപ്പിച്ചിരിക്കുകയാണ്. ചിരിച്ചു കൊണ്ടാണ് ഇയാൾ പല ചോദ്യങ്ങൾക്കും മറുപടി പറഞ്ഞത്. പൊലീസ് അന്വേഷണവുമായി പൂർണമായി സഹകരിക്കുകയും ചെയ്തു. തലശേരി കോടതിയിൽ ഹാജരാക്കിയ ശേഷം ഇയാളെ വീണ്ടും ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങും.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.