Accused Sentenced | പാനൂര്‍ വിഷ്ണുപ്രിയ വധക്കേസ്; പ്രതിക്ക് ജീവപര്യന്തവും 10 വര്‍ഷം കഠിനതടവും ശിക്ഷ വിധിച്ചു

 


തലശ്ശേരി: (KVARTHA) പാനൂര്‍ വിഷ്ണുപ്രിയ വധക്കേസില്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതി ശ്യാംജിത്തിനെ ജീവപര്യന്തത്തിനും 10 വര്‍ഷം തടവിനും ശിക്ഷിച്ചു. തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷാവിധി പറഞ്ഞത്. കൊലപാതകത്തിന് ജീവപര്യന്തവും വീട്ടില്‍ അതിക്രമിച്ച് കടന്നതിന് 10 വര്‍ഷം കഠിനതടവുമാണ് ശിക്ഷ വിധിച്ചത്. ഇതിനൊപ്പം കൊല്ലപ്പെട്ട വിഷ്ണുപ്രിയയുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് അഡീഷനല്‍ ജില്ല സെഷന്‍സ് കോടതി (ഒന്ന്) എ വി മൃദുല ശിക്ഷ വിധിച്ചു.

പ്രതി ശ്യാംജിത്തിന് വധശിക്ഷ നല്‍കണമെന്നായിരുന്നു പ്രൊസിക്യൂഷന്‍ വാദം. എന്നാല്‍ ഇത് ഭാഗികമായി അംഗീകരിച്ചുകൊണ്ട് 10 വര്‍ഷം കഠിന തടവാണ് ജീവിതവസാനം വരെയുള്ള തടവുശിക്ഷയ്ക്ക് ഒപ്പം കോടതി വിധിച്ചത്.

പ്രണയപ്പകയില്‍ കൂത്തുപറമ്പ് മാനന്തേരി സ്വദേശിയായ ശ്യാംജിത്ത് വള്ള്യായി സ്വദേശിനിയും പാനൂര്‍ ആശുപത്രി ജീവനക്കാരിയുമായ വിഷ്ണുപ്രിയയെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് തലശ്ശേരി അഡീഷണ്‍ സെഷന്‍സ് കോടതി ജഡ്ജി എവി മൃദുല പ്രതി ശ്യാംജിത്തിനെ കുറ്റക്കാരനെന്ന് വിധിച്ചത്. മനസാക്ഷിയെ നടുക്കിയ വിഷ്ണുപ്രിയ കൊലക്കേസില്‍ അതിവേഗം വാദം പൂര്‍ത്തിയാക്കിയായിരുന്നു കോടതി വിധി.

Accused Sentenced | പാനൂര്‍ വിഷ്ണുപ്രിയ വധക്കേസ്; പ്രതിക്ക് ജീവപര്യന്തവും 10 വര്‍ഷം കഠിനതടവും ശിക്ഷ വിധിച്ചു

2022 ഒക്ടോബര്‍ 22നായിരുന്നു കേസിനാസ്പദമായ സംഭവം. പാനൂര്‍ വള്ള്യായിലെ 23 കാരിയായ വിഷ്ണുപ്രിയയെ വീട്ടില്‍ അതിക്രമിച്ച് കയറി ശ്യാംജിത്ത് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. മറ്റാരുമില്ലാത്ത സമയത്ത് വീട്ടില്‍ അതിക്രമിച്ച് കയറി, ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തിയ ശേഷമാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. വിഷ്ണുപ്രിയയുടെ ശരീരത്തിലാകമാനം 29 മുറിവുകളാണ് പോസ്റ്റുമോര്‍ടത്തില്‍ കണ്ടെത്തിയത്. ഇതില്‍ 10 മുറിവുകള്‍ മരണത്തിന് ശേഷം ഏല്‍പിച്ചതായിരുന്നു.

വിചാരണ ഘട്ടത്തില്‍ നിരവധി ശാസ്ത്രീയ തെളിവുകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കി. കുറ്റം തെളിയിക്കുന്നതില്‍ കേരള പൊലീസിന്റെ അന്വേഷണമികവ് നിര്‍ണായകമായി. കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രതിയെ പൊലീസ് പിടികൂടിയിരുന്നു. ഒന്നര മാസത്തിനകം കുറ്റപത്രം സമര്‍പിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂടര്‍ കെ അജിത് കുമാറാണ് ഹാജരായത്.
സംസ്ഥാനമാകെ ഉറ്റുനോക്കുന്ന വിഷ്ണുപ്രിയ വധകേസില്‍ പ്രതി ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെയാണ് വിചാരണ നടത്തി കുറ്റക്കാരനെന്ന് വിധിച്ചത്.

Keywords: News, Kerala, Kannur-News, Kannur, Crime, Thalassery News, Court, Judge, Judiciary, Crime, Accused, Police, Youth, Vishnu Priya, Murder Case, Sentenced, Life Imprisonment, 10 Years Rigorous Imprisonment, Prison, Jail, Custody, Compensation, Family, Vishnu Priya murder case; Accused sentenced to life imprisonment and 10 years rigorous imprisonment.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia