കെ.എം.മാ­ണി­യു­ടെ പേ­രി­ലുള്ള ബജ­റ്റ് സ്റ്റഡീസിന്റെ ഉദ്ഘാടനം 17ന്

 


തി­രു­വ­ന­ന്ത­പുരം: സസ്ഥാനത്തു 10 ബജറ്റുകള്‍ അവതരിപ്പിച്ച് റിക്കോര്‍ഡിട്ട സംസ്ഥാന ധനമന്ത്രി കെ.എം.മാണിയുടെ പേരില്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) ആരംഭിക്കുന്ന കെ.എം.മാണി സെന്റര്‍ ഫോര്‍ ബജറ്റ് സ്‌റഡീസിന്റെ ഉദ്ഘാടനം 17ന് ഉപരാഷ്ട്രപതി എം.ഹമീദ് അന്‍സാരി നിര്‍വഹിക്കും.

സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ ഇത്തരമൊരു സെന്റര്‍ ആദ്യമാണ്. കെ.എം.മാണി 8 ബജറ്റുകള്‍ അവതരിപ്പിച്ച സെക്രട്ടേറിയറ്റിലെ പഴയ അസംബ്‌ളിഹാളില്‍ രാവിലെ 10ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ഗവര്‍ണര്‍ എച്ച്.ആര്‍.ഭരദ്വാജ് അധ്യക്ഷത വഹിക്കും. ചടങ്ങില്‍ ധനമന്ത്രി കെ.എം.മാണിയെ മുഖ്യമന്ത്രി ആദരിക്കും പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍, വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ് തുടങ്ങിയവര്‍ പങ്കെടുക്കും. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതി അംഗം ഡോ.എം.ഗോവിന്ദറാവു മുഖ്യപ്രഭാഷണം നടത്തും.
കെ.എം.മാ­ണി­യു­ടെ പേ­രി­ലുള്ള ബജ­റ്റ് സ്റ്റഡീസിന്റെ ഉദ്ഘാടനം 17ന്
ദേശീയ­സംസ്ഥാന സര്‍ക്കാരുകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും ബജറ്റുകളെ കുറിച്ച് പഠിക്കുകയാണ് സെന്ററിന്റെ പ്രധാനലക്ഷ്യം. ദേശീയ സംസ്ഥാനതലങ്ങളിലെ സാമ്പത്തികാവസ്ഥ പഠിക്കുക, ബജറ്റ് രേഖകളുടെ ആര്‍ക്കൈവ്‌സ് സ്ഥാപിക്കല്‍, ബജറ്റുകളെ കുറിച്ചുള്ള ഗവേഷണം, സംസ്ഥാന ബജറ്റ് ഒബ്‌സര്‍വേറ്ററി വെബ്‌സൈറ്റ് നിര്‍മിക്കല്‍, തുടങ്ങിയവയാണ് സെന്ററിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍. പ്രമുഖ സാമ്പത്തിക വിദഗ്ദ്ധന്‍ ഡോ.എം.എ.ഉമ്മനാണ് സെന്ററിന്റെ ഡയ­റക്ടര്‍.

Keywords: Kerala, Thiruvananthapuram, K.M Mani, M. Hameed Ansari, Minister, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia