Booked | സ്‌പെയിനിലേക്ക് വിസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; രണ്ടുപേര്‍ക്കെതിരേ പൊലീസ് കേസെടുത്തു
Oct 15, 2023, 20:38 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കണ്ണൂര്‍: (KVARTHA) സ്‌പെയിന്‍ ഉള്‍പെടെയുള്ള യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ജോലി വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയെടുത്തുവെന്ന പരാതിയില്‍ രണ്ടുപേര്‍ക്കെതിരെ പഴയങ്ങാടി പൊലീസ് കേസെടുത്തു. കണ്ണോം കൊട്ടിലയിലെ ഇടത്തിലെ വളപ്പില്‍ വൈശാഖിന്റെ പരാതിയിലാണ് കേസ്.
പഴയങ്ങാടിയിലെ ജിംനേഷ്യം ഉടമ സജിത് പത്മനാഭന്‍ എന്ന എവി സജിത് കുമാര്‍, ഇരിട്ടി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സ്മിത (27) എന്നിവര്‍ക്കെതിരെയാണ് പഴയങ്ങാടിയിലെ കേസ്. പരിയാരത്ത് വിളയാങ്കോട് സ്വദേശി രതീഷ്, രണ്ട് സുഹൃത്തുക്കള്‍ എന്നിവരില്‍ നിന്നു ജോലി വാഗ്ദാനം ചെയ്ത് 14 ലക്ഷം രൂപ തട്ടിയെടുത്ത് വഞ്ചിച്ചുവെന്ന പരാതിയിലും എവി സജിത്, സ്മിത എന്നിവരുടെ പേരില്‍ വഞ്ചനാ കുറ്റത്തിനും കേസെടുത്തിട്ടുണ്ട്.
സ്‌പെയിനിലെ ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി വാഗ്ദാനം നല്‍കി 2020 മുതല്‍ ബാങ്ക് വഴിയും നേരിട്ടും 5,36,000 രൂപ കൈപ്പറ്റുകയും തുടര്‍ന്ന് ജോലിക്കുള്ള വിസയോ പണമോ തിരിച്ചുനല്‍കാതെ വഞ്ചിച്ചുവെന്ന വൈശാഖിന്റെ പരാതിയിലാണ് കേസ്. വിദേശങ്ങളിലേക്ക് ജോലി വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയെന്ന പരാതിയില്‍ പയ്യന്നൂര്‍, തളിപ്പറമ്പ്, കണ്ണപുരം, പരിയാരം എന്നീ സ്റ്റേഷനുകളില്‍ ഇവര്‍ക്കെതിരെ 2020 മുതല്‍ പരാതി നിലവിലുണ്ട്.
പൊലീസ് അന്വേഷണത്തില്‍ ഇവര്‍ ഒളിവിലാണെന്ന് പറയുമ്പോഴും ഇവര്‍ സമൂഹമാധ്യമങ്ങളില്‍ സജീവമാണ് എന്ന് പരാതിക്കാര്‍ പറയുന്നു. വിവിധ സ്റ്റേഷനുകളിലെ പരാതിയില്‍ നാലുകോടിയോളം രൂപയാണ് ഇവര്‍ ജനങ്ങളെ വഞ്ചിച്ച് കൈക്കലാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

Keywords: Visa Cheating Complaint; Case Against Two, Kannur, News, Visa Cheating, Complaint, Police, Case, Probe, Social Media, Friends, Kerala News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.