Viral Dance! | വീണ്ടും 'റാസ്പുടിൻ തരംഗം'! സ്‌കൂളിൽ നിന്ന് ഹൃദയം കവരുന്ന നൃത്തച്ചുവടുകളുമായി 2 വിദ്യാർഥികൾ; വീഡിയോ പങ്കിട്ട് വിദ്യാഭ്യാസ മന്ത്രി
Feb 24, 2024, 12:30 IST
തിരുവനന്തപുരം: (KVARTHA) തൃശൂർ മെഡികൽ കോളജ് വിദ്യാർഥികളായ ജാനകി ഓംകുമാറിന്റെയും നവീൻ കെ റസാഖിന്റെയും റാസ്പുടിൻ ഡാൻസ് ഉണ്ടാക്കിയ ഓളം ചെറുതല്ല. ബിബിസി തയ്യാറാക്കിയ 2021ലെ വൈറലായ വീഡിയോകളുടെ പട്ടികയിൽ ഇവരുടെ റാസ്പുടിൻ വീഡിയോയും ഇടംപിടിച്ചിരുന്നു.
ഇപ്പോഴിതാ ആ ചുവടുകൾ അനുസ്‌മരിപ്പിച്ച് സ്‌കൂളിൽ നിന്നുള്ള വീഡിയോയുമായി രണ്ട് വിദ്യാർഥികൾ രംഗത്തെത്തിയിരിക്കുകയാണ്. വയനാട് സെന്റ് മേരീസ് എച് എസ് എസ് മുള്ളെൻകൊല്ലിയിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി ടിയാ തോമസും പത്താം ക്ലാസ് വിദ്യാർഥി ആൽബിൻ ബിൽജിയുമാണ് തരംഗമായത്.
< !- START disable copy paste -->
ഇപ്പോഴിതാ ആ ചുവടുകൾ അനുസ്‌മരിപ്പിച്ച് സ്‌കൂളിൽ നിന്നുള്ള വീഡിയോയുമായി രണ്ട് വിദ്യാർഥികൾ രംഗത്തെത്തിയിരിക്കുകയാണ്. വയനാട് സെന്റ് മേരീസ് എച് എസ് എസ് മുള്ളെൻകൊല്ലിയിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി ടിയാ തോമസും പത്താം ക്ലാസ് വിദ്യാർഥി ആൽബിൻ ബിൽജിയുമാണ് തരംഗമായത്.
വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടിയും ഇവരുടെ വീഡിയോ പങ്കുവെച്ചു. 'സ്കൂളിൽ കുട്ടികൾ ഹാപിയാണ്. ഇത് കേരളം', 'കുട്ടികൾ പൊളിക്കട്ടെ' എന്നിങ്ങനെ കമന്റുകളുമായി നെറ്റിസൻസും വിദ്യാർഥികളെ അഭിനന്ദനം കൊണ്ട് മൂടുകയാണ്.
Keywords: News, Malayalam News, Kerala, Education,Viral Video, Waynad, School, V Sivankutty, Viral Video of students dancing at School.
Keywords: News, Malayalam News, Kerala, Education,Viral Video, Waynad, School, V Sivankutty, Viral Video of students dancing at School.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.